web analytics

പാകിസ്താനിൽ വീണ്ടും ഭൂചലനം

ലാഹോർ: പാകിസ്താനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‍മോളജി അറിയിച്ചു.

പുലർച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

അതേസമയം പാകിസ്ഥാന് 100 കോടി ഡോളറിന്റെ വായ്പാ സഹായം നൽകി അന്താരാഷ്ട്ര നാണ്യനിധി. ഇന്ത്യയുടെ കടുത്ത എതിർപ്പ് മറികടന്നാണ് ഐഎംഎഫ് പണം അനുവദിച്ചിരിക്കുന്നത്. പാകിസ്ഥാന് വായ്പ നൽകിയാൽ അത് ഭീകര പ്രവർത്തനത്തിന് സഹായം നൽകാൻ അടക്കം ദുരുപയോഗം ചെയ്യുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

കൂടാതെ പാകിസ്ഥാന് വായ്പ അനുവദിക്കാനുള്ള വോട്ടിംഗിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. പാകിസ്ഥാന് ഐഎംഎഫ് വായ്പ അനുവദിച്ചതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് വ്യക്തമാക്കിയത്.

അതേസമയം, ഇതുസബംന്ധിച്ച് ഐഎംഎഫ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഇതു കൂടാതെ പാകിസ്ഥാന്റെ 130 കോടി ഡോളറിന്റെ അധിക വായ്പാ അപേക്ഷയും ഐ.എം.എഫിനു മുന്നിലുണ്ട്.

എന്നാൽ 700 കോടി ഡോളറിന്റെ വായ്പ തേടിയാണ് പാകിസ്ഥാൻ ഐഎംഎഫിനെ സമീപിച്ചത്. ഇതിന്റെ ആദ്യത്തെ റിവ്യുവിലാണ് 100 കോടി ഡോളർ അനുവദിച്ചിരിക്കുന്നത്.

ഇതിനൊപ്പം പുതിയൊരു 130 കോടി ഡോളറിന്റെ മറ്റൊരു വായ്പയ്ക്കും പാകിസ്ഥാൻ അപേക്ഷ വച്ചിരുന്നു. ഇവ രണ്ടുവർഷമായി ഐഎംഎഫിന്റെ പരിഗണനയിലുണ്ടായിരുന്ന അപേക്ഷകളായിരുന്നു. അപേക്ഷയിൽ വെള്ളിയാഴ്ച നടന്ന റിവ്യു യോഗത്തിൽ ഇന്ത്യ ഉയർത്തിയ ശക്തമായ എതിർപ്പ് മറികടന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

പാകിസ്ഥാന് വായ്പ അനുവദിച്ചാൽ അത് ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യ നിലപാടെടുത്തിരുന്നു. മുൻകാലങ്ങളിലും പാകിസ്ഥാൻ ഇങ്ങനെ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ധനസഹായ ഫണ്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ… ഞായറാഴ്ച വരെ കേരളത്തിൽ പെയ്യാനിരിക്കുന്നത് ശക്തമായ മഴ

എറണാകുളം മുതൽ വയനാട് വരെ യെല്ലോ അലർട്ടിൽ... ഞായറാഴ്ച വരെ കേരളത്തിൽ...

Related Articles

Popular Categories

spot_imgspot_img