വടക്കൻ ഇറാനിൽ ഭൂചലനം

വടക്കൻ ഇറാനിൽ ഭൂചലനം

തെഹ്റാൻ: വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടോടെയാണ് അനുഭവപ്പെട്ടത്.

സെംനാൻ, ടെഹ്‌റാൻ, അൽബോർസ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാത്രി 9:19ന് സെംനാനിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

അതേസമയം ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ശക്തിയേറിയ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് താമസക്കാർ പറഞ്ഞു.

ബാധിത പ്രദേശങ്ങളിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ പലരും കെട്ടിടങ്ങൾ ഒഴിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും ഇറാൻ അധികൃതരും ഭൂചലനം സ്ഥിരീകരിച്ചു.

അതിനിടെ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഇസ്രയേലിനോട് നിര്‍ദേശിച്ചു.

ഇസ്രയേല്‍-ഇറാന്‍ യുദ്ധം ഒരാഴ്ച തികച്ച പശ്ചാത്തലത്തിലാണ് നിർദേശം.

ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി.

അതിനിടെ, ടെഹ്റാനിലും റഷ്തിലും ഇസ്രയേലിന്റെ ബോംബുകള്‍ വീണിരുന്നു.

ഇറാന്റെ ആണവായുധ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രവും കെര്‍മന്‍ഷാഹിനും തബ്രിസിനും അടുത്തുള്ള സേനാകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

തെക്കന്‍ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ച ഇറാന്‍ മിസൈലേറ്റ് ഏതാനും കെട്ടിടങ്ങള്‍ക്ക് കേടുപറ്റി.

അതേ സമയം ഇറാനില്‍ മരണസംഖ്യ 657 ആയി. ഇസ്രയേലിലേത് 25-ഉം.

സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇപ്പോഴും സാധ്യതയുള്ളതിനാല്‍ ഇസ്രയേലിനൊപ്പം ചേരുന്നതിന്

രണ്ടാഴ്ച സാവകാശം നല്‍കാന്‍ നിശ്ചയിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സംഘര്‍ഷബാധിതമേഖലകളില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 2024-ല്‍ മുന്‍പില്ലാത്തവിധം കൂടിയെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍) വെളിപ്പെടുത്തി.

ഇതിലേറെയും ഗാസ, വെസ്റ്റ് ബാങ്ക്, കോംഗോ, സൊമാലിയ, നൈജീരിയ, ഹെയ്തി എന്നിവിടങ്ങളിലാണ് സംഭവിച്ചത്.

ഇതുസംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യാഴാഴ്ച പുറത്തുവിട്ടു.

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം ഡൽഹിയിലെത്തി.

ഇറാനിലെ മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി പതിനൊന്നരയടെയാണ് ഡൽഹിയിലെത്തിയത്.

ഇസ്രയേൽ ആക്രമണം രൂക്ഷമായതോടെയാണ് ഓപ്പറേഷൻ സിന്ധു എന്ന പേരിൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും തിരികെ കൊണ്ടുവരുന്നത്.

ഇതിനായി വ്യോമപാത തുറന്നു നൽകാൻ ഇറാൻ തയ്യാറാകുകയായിരുന്നു.

290 ഇന്ത്യൻ വിദ്യാർത്ഥികളുടെ സംഘമാണ് ഇന്നലെ രാത്രിയിൽ ഇന്ത്യയിലെത്തിയത്. ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.

എന്നാൽമടങ്ങിയെത്തിയവരിൽ കേരളത്തിൽ നിന്നുള്ളവരില്ല. മറ്റു രണ്ടു വിമാനങ്ങൾ കൂടി ഉടൻ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്.

ഇറാനിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യക്കാരെ മൂന്നു പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്.

തുർക്ക്മെനിസ്ഥാനിലെ അഷ്ഗബാദിൽനിന്നുള്ള വിമാനവും ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഇറാൻ സംഘർഷം കലുഷിതമാകുന്നതിനിടെയാണ് അടച്ച വ്യോമപാത ഇന്ത്യൻ വിമാനങ്ങൾക്കു വേണ്ടി ഇറാൻ താൽക്കാലികമായി തുറന്നുകൊടുത്തത്.

ഇതോടെയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്.

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസവും ഡൽഹിയിൽ എത്തിയിരുന്നു.

അർമീനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്ത് തിരികെ എത്തിയത്.

ഡൽഹിയിൽ തിരിച്ചെത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.

Summary : A powerful earthquake measuring 5.1 on the Richter scale struck northern Iran yesterday evening. The tremors were primarily felt across the provinces of Semnan, Tehran, and Alborz.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം

പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണം ന്യൂഡൽഹി: കീം റാങ്ക് പട്ടിക വിവാദത്തിൽ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

Related Articles

Popular Categories

spot_imgspot_img