web analytics

ജീവൻ്റെ ഒരു തുള്ളിക്ക് പൊന്നുംവില

ജീവൻ്റെ ഒരു തുള്ളിക്ക് പൊന്നുംവില

അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന മുലപ്പാല്‍ വിറ്റ് ദിവസം 1,000 ഡോളര്‍ (86,000 രൂപയോളം) വരെ സമ്പാദിക്കുന്ന അമ്മമാരുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. യുഎസ്സില്‍ ഇത്തരത്തിൽ നിരവധി അമ്മമാർ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പാലില്ലാത്ത അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനായി വാങ്ങുന്നതാണ് മുലപ്പാല്‍ വില്‍പ്പനയുടെ ഒരു സാധ്യത. ഇവര്‍ മാത്രമല്ല, ബോഡി ബില്‍ഡര്‍മാരും പ്രകൃതിദത്ത സപ്ലിമെന്റായ മുലപ്പാല്‍ വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുലപ്പാല്‍ വില്‍പ്പനയ്ക്കായി മാത്രമുള്ള വെബ്‌സൈറ്റുകളിലൂടെയും ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെയും ഉള്‍പ്പെടെയാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നവജാതശിശുക്കള്‍ക്ക് നല്‍കുന്നത് ഔണ്‍സിന് അര ഡോളര്‍ (43 രൂപ) ആണ് വില. എന്നാല്‍, ബോഡി ബില്‍ഡര്‍മാര്‍ക്ക് ഇതിന്റെ നാലിരട്ടി, അതായത് ഔണ്‍സിന് രണ്ട് ഡോളര്‍ (172 രൂപ) വില നൽകണം.

ഒരു ദിവസം 800 ഡോളറാണ് (ഏകദേശം 68,881 രൂപ) താന്‍ മുലപ്പാല്‍ വില്‍പ്പനയിലൂടെ സമ്പാദിക്കുന്നതെന്ന് 31-കാരിയായ ഒരു അമ്മ പറയുന്നു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ തന്റെ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇതുവരെ 3,500 ഔണ്‍സ് (103.50 ലിറ്റര്‍) മുലപ്പാല്‍ താന്‍ വിറ്റുവെന്നും യുവതി വ്യക്തമാക്കി.

കഴിഞ്ഞ 10 മാസത്തിനിടെ ഏഴായിരത്തിലേറെ ഔണ്‍സ് മുലപ്പാല്‍ താന്‍ വിറ്റുവെന്നാണ് യുഎസ്സിലെ മറ്റൊരു അമ്മ പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെ വാങ്ങുന്നവര്‍ക്ക് ഔണ്‍സിന് ഒരു ഡോളര്‍ നിരക്കിലും മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒന്നര ഡോളറിനുമാണ് ഇവരുടെ വില്‍പ്പന. വലിയ അളവില്‍, അതായത് 500 ഔണ്‍സോ അതില്‍ കൂടുതലോ ഒന്നിച്ച് വാങ്ങുന്നവര്‍ക്ക് മുക്കാല്‍ ഡോളര്‍ എന്ന നിരക്കിലുമാണ് വില്‍പ്പന എന്ന് യുവതി പറയുന്നു.

ന്യൂഡൽഹി: മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് രാജ്യത്തെ ഫുഡ് റെഗുലേറ്ററുടെ മുന്നറിയിപ്പ്. മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും മേയ് 24ലെ പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.മുലപ്പാലിന്റെ അനധികൃത വാണിജ്യവൽക്കരണത്തിനെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് രാജ്യം.

നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു. മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിൻ്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു. തുടർന്ന് ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽമീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു.

ദാതാക്കളിൽ നിന്ന് (മുലയൂട്ടുന്ന അമ്മമാർ) ശേഖരിക്കുന്ന പാൽ പ്രോസസ്സ് ചെയ്ത് ശീതീകരിച്ചാണ് വിൽപ്പനയെന്നും പറയുന്നു. എന്നാൽ സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മിക്ക പാൽ ബാങ്കുകളിലും സാധാരണയായി ഇത് സൗജന്യമായാണ് നൽകുന്നത്

English Summary :
Can you believe that some mothers earn up to $1,000 (around ₹86,000) a day by selling excess breast milk?

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ

ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; "ഇത് വിൽപ്പനയ്ക്കുണ്ടോ?" എന്ന ഒരൊറ്റ ചോദ്യം...

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക് വൻ ഡിമാൻഡ് വരാൻ കാരണം

വെറുമൊരു പാഴ്‌വസ്തുവല്ല, ആക്ടിവേറ്റഡ് കാർബണാണ്! തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും കൂറ്റൻ ഫാക്ടറികളിൽ ചിരട്ടയ്ക്ക്...

Related Articles

Popular Categories

spot_imgspot_img