web analytics

ഉദ്ഘാടനദിവസം കെട്ടിയ റിബൺ പോലും അഴിച്ചുമാറ്റിയില്ല, കട്ടപ്പുറത്തു തന്നെ: സംസ്ഥാന സർക്കാരും കോഴിക്കോട് കോർപറേഷനും കൊട്ടിഘോഷിച്ച ഇ-ഓട്ടോ പദ്ധതി നാശത്തിന്റെ വക്കിൽ: പാഴാകുന്നത് പോളിടെക്‌നിക് വിദ്യാർത്ഥികളുടെ രാപകലില്ലാത്ത അധ്വാനം

സംസ്ഥാന സർക്കാരും കോഴിക്കോട്  കോർപറേഷനും കൂടി കൊട്ടിഘോഷിച്ച് ഉത്ഘാടനം ചെയ്ത ഇ ഓട്ടോ പദ്ധതി പാഴാകുന്നു. അജൈവ മാലിന്യനിർമാർജനത്തിനായി പോളിടെക്നിക്ക് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ ഇ -ഓട്ടോകളാണ് ഉപയോഗശൂന്യമായി നശിക്കുന്നത്. ഉദ്ഘാടന ദിവസം കെട്ടിയ റിബൺ പോലും അഴിച്ചുമാറ്റാതെയാണ് ഓട്ടോകൾ കോഴിക്കോട് ടാഗോർ ഹാളിലെ ഷെഡ്ഡിൽ പൊടിപിടിച്ച് നശിക്കുന്നത്.

മാസങ്ങളായി ഉപയോഗിക്കാതെ കിടന്നതുമൂലം ടയറുകൾ വിണ്ടുകീറി. ബാറ്ററികൾ ഉപയോഗശൂന്യമായി. പൊടിപിടിച്ച് വീണ്ടെടുക്കാൻ ആവാത്ത വിധം നശിക്കുകയാണ് കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക്കിലെ വിദ്യാർത്ഥികളുടെ അധ്വാനത്തിന്റെ ഫലം.

ജനുവരി പന്ത്രണ്ടാം തീയതിയാണ് 30 ഓട്ടകൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറിയത്. ‘നഗരസഞ്ചയം’ പദ്ധതിയിൽ ഉൾപ്പെടുത്തി 75 വാർഡുകളിലേക്ക് ഓട്ടം നൽകുന്നതിന്റെ ആദ്യഘട്ടമായിരുന്നു ഇത്. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല ഈ ഓട്ടോ ഓടിക്കാൻ ആവശ്യമായ പരിശീലനം ലഭിച്ച ആളുകളില്ല, ചാർജ് ചെയ്യാൻ സംവിധാനമില്ല എന്നൊക്കെയാണ് നഗരസഭയുടെ പരാതി.  നേരത്തെ ഇതുപോലെ തുടങ്ങിയ ഇ- കഫെ, ഇ- ടോയ്‌ലറ്റ് പദ്ധതികൾക്കു പിന്നാലെയാണ് ഇപ്പോൾ ഇ -ഓട്ടോ പദ്ധതിയും പൊടിപിടിച്ച് വിസ്മൃതിയിലേക്ക് ഒടുങ്ങാൻ ഒരുങ്ങുന്നത്.

Read also:ഈ തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുക ! മുന്നറിയിപ്പ് നൽകി KSEB   

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img