web analytics

ദുബായിൽ ‘ഓവർ ക്രൗഡഡ്’ ചട്ടങ്ങൾ കൂടുതൽ ശക്തമാക്കുന്നു: പ്രവാസികൾക്ക് ഇക്കാര്യങ്ങളിൽ ധാരണയില്ലെങ്കിൽ കുടുങ്ങും..!

തൊഴിലാളികള്‍ക്കും കുടുംബമായി താമസിക്കുന്നവർക്കുമുള്‍പ്പടെ താമസക്കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തമായ ധാരണയില്ലെങ്കിൽ ചിലപ്പോൾ കുടുങ്ങിയേക്കും. (Dubai tightens ‘overcrowded’ rules)

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്ന നിയമലംഘനങ്ങള്‍ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങള്‍ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് പിഴയും വിലക്കുമുണ്ടാകും.

ദുബായ് മുനിസിപ്പിലാറ്റിയുടെ കണക്ക് അനുസരിച്ചു താമസത്തിനോ മുറി പങ്കുവയ്ക്കുന്നതിനോ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 5 ചതുരശ്രമീറ്റർ സ്ഥലം ഉണ്ടായിരിക്കണം.

ഒരു കുടുംബത്തിന് അല്ലെങ്കില്‍ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയ ഇടങ്ങളില്‍ കൂടുതല്‍ പേരെ താമസിപ്പിച്ചാൽ പിഴ ഉള്‍പ്പടെയുളള നടപടികൾ നേരിടേണ്ടി വരും.

കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ മാത്രമായി നല്‍കിയ സ്ഥലങ്ങളിൽ ബാച്ചിലേഴ്സ് അഥവാ ഒറ്റയ്ക്ക് താമസിക്കുന്നവരെ അനുവദിക്കുകയില്ല.

ദുബായ് ലാൻഡ് ഡിപാർട്മെന്‍റിന്‍റെ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി കൂടുതല്‍ പേരെ കെട്ടിടങ്ങളില്‍ വാടകയ്ക്ക് താമസിപ്പിച്ചാലും നടപടിയുണ്ടാകും.

വീട്ടുടമ അറിയാതെ താമസഇടങ്ങളില്‍ കൂടുതല്‍ ആളുകളെ പാർപ്പിക്കുന്ന താമസക്കാരുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ വാടക കരാറുകള്‍ അവസാനിപ്പിക്കുന്നതിന് വാടക ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും.

ലേബർ ക്യാംപുകള്‍ ഉള്‍പ്പടെയുളള ജോലി സംബന്ധമായ താമസ ഇടങ്ങളില്‍ ഒരാള്‍ക്ക് 3.7 ചതുരശ്രമീറ്റർ നൽകണമെന്നാണ് നിയമം. ഇതില്‍ കുറഞ്ഞ സ്ഥലത്ത് ജോലിക്കാരെ പാർപ്പിക്കരുത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img