web analytics

ബ്രത്തലൈസർ ചതിച്ചാശാനേ; നിലമ്പൂരിൽ മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ, ഒരു മാസത്തേക്ക് വിലക്ക്

നിലപ്പോയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് താത്കാലിക കണ്ടക്ടറായ സുരേഷ്‌ബാബു ആത്തൂർ പിടിയിലായത്. ഇയാളെ ഒരുമാസത്തേക്ക് ജോലിയിൽ നിന്ന് വിലക്കി. കെഎസ്ആർടിസി ജീവനക്കാർ ജോലിസമയത്ത് മദ്യപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിയമിച്ച സ്‌ക്വാഡ് ഇന്നലെയും കേരളത്തിലെ പലയിടങ്ങളിലും പരിശോധന നടത്തിയിരുന്നു.

അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ കെഎസ്ആർടിസിയിൽ കൊണ്ടുവന്ന ബ്രത്തലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ പലരും മുങ്ങുന്നു എന്ന ആക്ഷേപമുണ്ട്. പലയിടത്തും ഇത് കാരണം സർവീസ് മുടങ്ങിയിരുന്നു. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സർവീസ് മുടങ്ങി.

ബ്രത്തലൈസറിൽ പൂജ്യത്തിന് മുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവർമാർ ഡ്യൂട്ടിയിക്ക് വരാതെ മുങ്ങുന്നതിനുള്ള കാരണം. ബ്രത്തലൈസർ പരിശോധനയ്ക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേദിവസം മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താറില്ല.

 

Read Also: ഇന്നും പെരുമഴ തന്നെ; രണ്ട് ജില്ലകളിൽ അതിതീവ്ര മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യതൊഴിലാളികൾക്കും മുന്നറിയിപ്പ്

Read Also: സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപ്പന ഇടിക്കുന്നു; ദിവസവും കോടികളുടെ നഷ്ടം; ഭാഗ്യം തേടുന്നവർ ബോബിക്കൊപ്പം; ബോചെയുടെ സമ്മാനകൂപ്പണെതിരെ കേസ്സെടുത്തു പോലീസ്

Read Also: കുരുക്ഷേത്രയിൽ പയറ്റിത്തെളിഞ്ഞ ആറു പേർ; നിത്യ തൊഴിലിൽ തഴക്കവും വഴക്കവും വന്നവർ;  45 ദിവസം കൊണ്ട് 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പിന്നോട്ട് മാറ്റി; രാമചന്ദ്രൻ നായർ ഹാപ്പിയാണ്

 

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി

മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് മന്ത്രി കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സോഷ്യൽ...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

Related Articles

Popular Categories

spot_imgspot_img