വാഹനം ഓടിക്കുന്നതായി സംശയിക്കുന്നയാൾ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയതിനെ തുടർന്ന് മാഞ്ചസ്റ്ററിനും ലിവർപൂളിനും ഇടയിൽ റെയിൽഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസം സാൽഫോർഡിലെ റീജന്റ്സ് റോഡ് റൗണ്ട് എബൗട്ടിനു സമീപമാണ് കാർ റെയിൽവേ ലൈനിലേക്ക് ഇടിച്ചു കയറിയത്.
30 വയസ്സ് തോന്നിക്കുന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി പോലീസ് പറയുന്നു. കാർ ഡ്രൈവറെ മാഞ്ചസ്റ്റർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെത്തുടർന്ന് മാഞ്ചസ്റ്റർ ലിവർപൂളിനും ഇടയിലുള്ള റെയിൽ ഗതാഗതം താറുമാറായിരുന്നു. ജീവനക്കാരെ മാറ്റിപ്പാർപ്പിക്കുകയും ട്രെയിനുകൾ തിരിച്ചുവിടുകയും ചെയ്യേണ്ടി വന്നതിനാൽ വെള്ളിയാഴ്ച വൈകുന്നേരം വരെ ഗതാഗത തടസ്സം നേരിട്ടു. നോർത്തേൺ, ട്രാൻസ്‌പെനൈൻ എക്‌സ്‌പ്രസ്, ട്രാൻസ്‌പോർട്ട് ഫോർ വെയിൽസ് എന്നിവയുടെ സർവീസുകളെയാണ് ഇത് ബാധിച്ചത്.
അപകടത്തിൽ ഓവർഹെഡ് ലൈനുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതോടെ ഇത് നന്നാക്കാൻ മണിക്കൂറുകൾ എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലസ്റ്റർ സിറ്റിയും തമ്മിലുള്ള എഫ്ഐ കപ്പ് മത്സരത്തിനായി രാത്രി എട്ടുമണിക്ക് ഓൾഡ് ട്രാഫോർഡിലേക്ക് പോകുന്ന ഫുട്ബോൾ ആരാധകരെയും ഗതാഗത തടസ്സം കാര്യമായി ബാധിച്ചു.
മാഞ്ചസ്റ്ററിനും ലിവർപൂളിനും ഇടയിൽ ട്രെയിനിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ മുൻകൂട്ടി ആസൂത്രണം ചെയ്തു ഏറ്റവും പുതിയ യാത്രാവിവരങ്ങൾക്കായി അവരുടെ ട്രെയിൻ ഓപ്പറേറ്ററെ ബന്ധപ്പെടണമെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിക്കുന്നു.