web analytics

മദ്യപിച്ച് വാഹനമോടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു; സംഭവം എം.ജി. റോഡിൽ

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് എം.ജി. റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട സ്വദേശികളായ പ്രജീഷ്, ഷുഹൈബ്, ഷാഫി എന്നിവരെയാണ് സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.Drunk Driving M.G. Youths who demonstrated on the road were arrested

യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിലുണ്ടായിരുന്ന വാഹനത്തിലുള്ളവർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഡോറിലിരുന്ന് തലയും ഉടലും പുറത്തിട്ട് യുവാക്കൾ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് ഇവർക്കെതിരേ നടപടിയെടുത്തു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചു, അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ, സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് എം.ജി. റോഡിൽ പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സംഭവത്തിൽ, അമിത വേഗത്തിൽ വാഹനമോടിച്ചതിന് സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img