web analytics

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം; ഡ്രൈവർക്ക് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര കോടതി

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനമോടിച്ച് നാല് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു.(Drunk driving accident, Neyyatinkara court sentenced the driver to 10 years imprisonment and a fine of one lakh twenty five thousand rupees)

പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ജീപ്പ് ഡ്രൈവർ വിജയകുമാർ ആണ് കേസിലെ പ്രതി. നെയ്യാറ്റിൻകര അഡി. സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

നാല് പേർ കൊല്ലപ്പെട്ട അപകടത്തിൽ ഒരാൾക്ക് ഗുരുതരമായും പരിക്കേൽക്കുകയും ചെയ്തിരുന്നു. 2016 ജൂണ്‍ എട്ടിന് രാത്രിയിലാണ് ബാലരാമപുരം അവണാക്കുഴിയിൽ അപകടമുണ്ടാകുന്നത്.

മദ്യലഹരിയിലായിരുന്ന വിജയകുമാർ തെറ്റായ ദിശയിൽ അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് എതിരെ വന്ന ഓട്ടോയെയും ബൈക്കിനെയും കാൽനടക്കാരെനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരനും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. കാൽക്കാരനും ഗുരുതരമായി പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്നു മറ്റ് മൂന്നു പേർക്കെതിരെ പ്രേരണ കുറ്റം ചുമത്തിയെങ്കിലും കോടതി വെറുവിട്ടു.

നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ എം ബഷീർ വിധി പ്രസ്താവിച്ചത്. 10 വർഷം തടവും ഒരു ലക്ഷത്തി ഇരുപയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.നെയ്യാറ്റിൻകര പൊലിസാണ് കുറ്റപത്രം സമർപ്പിച്ചത്.

 

Read Also:അപ്പാര്‍ട്ട്മെന്‍റിലെ മുകളിലെ നില കൈവശപ്പെടുത്തി; ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിൻ്റെ അമ്മ വിജയലക്ഷ്‍മി

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img