web analytics

പച്ചക്കറിക്കടയുടെ മറവിൽ ലഹരി മരുന്ന് കച്ചവടം; മൂന്നാം പ്രതിക്കു വേണ്ടി തെരച്ചിൽ തുടരുന്നു

കൊല്ലം: പച്ചക്കറിക്കടയുടെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിയ കേസിലെ മൂന്നാം പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

കൊല്ലം അഞ്ചലിലാണ് 84 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് നേതാവ് അടക്കം 2 പേർ പിടിയിലായത്. എന്നാൽ ഇവർക്ക് ബംഗളൂരുവിൽ നിന്നും എംഡിഎംഎ ഇവർക്ക് എത്തിച്ചു കൊടുത്ത പ്രദീപാണ് എന്നയാളാണ് കടന്നു കളഞ്ഞ്.

അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജുവിനെ 4 ഗ്രാം എംഡിഎംഎംഎ യുമായാണ് പോലീസ് പിടികൂടിയത്.

ഷിജുവിന്‍റെ ഓട്ടോറിക്ഷക്കകത്തു നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ കൂട്ടാളിയായ സാജന്‍റെ വീട്ടിൽ കൂടുതൽ എംഡിഎംഎ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന വിവരം ഷിജു വെളിപ്പെടുത്തി.

പിന്നീട് ഏറം സ്വദേശിയായ സാജന്‍റെ വീട്ടിൽ നിന്നും 80 ഗ്രാം എംഡിഎംഎ റൂറൽ ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് പിടിച്ചെടുത്തു.

പച്ചക്കറി കടയുടെ മറവിൽ ആണ് ഷിജുവുമായി ചേർന്ന് സാജൻ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ കുറച്ചു നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രതികൾ എംഡിഎംഎ വിൽപന നടത്തിവന്നതെന്നും പൊലീസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് ശ്രദ്ധിക്കുക

രാവിലെ തയ്യാറാക്കിയ ചായ വൈകുന്നേരം വരെ ചൂടാക്കി കുടിക്കുന്നവരുടെ എണ്ണം കുറവല്ല....

ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പാലക്കാട് സ്വദേശി

ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം വടക്കഞ്ചേരി:...

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിലൂടെ യാത്ര: ജിസിസി അംഗീകാരം

കുവൈത്ത് സിറ്റി:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലൂടെ ഒറ്റ വിസയിൽ യാത്ര...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി മൂന്നാർ: വാഗുവരൈ...

Related Articles

Popular Categories

spot_imgspot_img