പാലക്കാട്: ഡ്രൈവിംഗ് സ്കൂളിലെ വാഹനങ്ങൾ അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. പാലക്കാട് കുമരനല്ലൂരിലാണ് സംഭവം. കുമ്പിടി സ്വദേശി വിഷ്ണു ആനന്ദിന്‍റെ ഉടമസ്ഥതയിലുള്ള ‘ഫെയ്മസ്’ ഡ്രൈവിംഗ് സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.(Driving school vehicles set on fire in palakkad)
ആക്രമണത്തിൽ നാലു വാഹനങ്ങൾ കത്തി നശിച്ച നിലയിലാണ്. അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടതാണെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമ വിഷ്ണു ആനന്ദ് പറഞ്ഞു. ക്രിസ്തുമസ് അവധി ആയിരുന്നതിനാൽ പരിശീലനത്തിന് ഉപയോഗിക്കുന്ന നാല് ബൈക്കുകളും പരിശീലന മൈതാനത്ത് ആണ് നിർത്തിയിട്ടിരുന്നത്.