ഇനിയും തീർന്നിട്ടില്ല ഡ്രൈ​വി​ങ് ടെ​സ്റ്റ് പരിഷ്കാരങ്ങൾ; പുതിയത് ഇങ്ങനെ

കോ​ഴി​ക്കോ​ട്: ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​പ​ടി​ക​ളി​ൽ വീ​ണ്ടും ഭേ​ദ​ഗ​തി​. മാസങ്ങൾക്കു മുൻപ് നടത്തിയ പരിഷ്കരണത്തിന് പിന്നാലെയാണ് പുതിയ ഭേദഗതി.

റോ​ഡു​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ഡ്രൈ​വി​ങ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്കു മു​മ്പാണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്രത്യേക പരിഷ്കരണങ്ങൾ വരുത്തിയത്.

അതിനു പിന്നാലയാണ് ഇപ്പോഴത്തെ മാറ്റം. വി​ദേ​ശ​ത്തോ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലോ പ​ഠ​ന-​ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കേ​ണ്ട അ​ഞ്ചു​പേ​ർ​ക്ക് ന​ൽ​കി​യ ക്വോ​ട്ട​യി​ലും മാറ്റമുണ്ട്.

ഹ്ര​സ്വാ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തുന്ന​വ​ർ​ക്ക് ടെ​സ്റ്റി​ൽ പ​​​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നി​ൽ ടോ​ക്ക​ൺ എ​ടു​ക്ക​ണം. നി​ല​വി​ൽ ആ​ർ.​ടി.​ഒ ത​ല​ത്തി​ലാ​യി​രു​ന്നു ഇ​വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.

ഇത്തര​ത്തി​ൽ​പെ​ടു​ന്ന അ​പേ​ക്ഷ​ക​ർ ഇ​ല്ലെ​ങ്കി​ൽ ടെ​സ്റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട അ​ഞ്ചു​പേ​രെ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. സീ​നി​യോ​റി​റ്റി കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ച് മാ​ത്ര​മേ ഇ​നി റീ-​ടെ​സ്റ്റി​ന് അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ. സീ​നി​യോ​റി​റ്റി ക്ര​മം ഉ​റ​പ്പു​വ​രു​ത്താ​ൻ സോ​ഫ്റ്റ് വെ​യ​റി​ൽ മാ​റ്റം​വ​രു​ത്താനാണ് തീരുമാനം.

ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് ലേ​ണേ​ഴ്സ് ടെ​സ്റ്റി​ന് വീ​ണ്ടും അ​പേ​ക്ഷി​ക്കു​ന്നവർ ക​ണ്ണ് പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​നി​മു​ത​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല. ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത് 30 ദി​വ​സം ക​ഴി​ഞ്ഞേ സാ​ധ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്ന നി​ല​വി​ലെ സ്ഥി​തി​യും എ​ടു​ത്തു​ക​ള​ഞ്ഞി​ട്ടു​ണ്ട്.

പുതിയ തീരുമാന പ്രകാരം ഒ​രു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​റും (എം.​വി.​ഐ) ഒ​രു അ​സി​സ്റ്റ​ന്റ് എം.​വി.​ഐ​യും മാ​ത്ര​മേ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ക​യു​ള്ളൂ. മ​റ്റ് എം.​വി.​ഐ​ക​ളും എ.​എം.​വി.​ഐ​ക​ളും ഉ​ണ്ടെ​ങ്കി​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റും പ​രി​ശോ​ധ​ന​യും ന​ട​ത്തും.

ര​ണ്ട് എം.​വി.​ഐ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന ആ​ർ.​ടി.​ഒ, സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ൽ ര​ണ്ടു ബാ​ച്ചാ​യി ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​ണ് ഇതോടെ വി​രാ​മ​മാ​യ​യ​ത്.

ഡ്രൈ​വി​ങ് ടെ​സ്റ്റി​നു​ശേ​ഷം എ​ല്ലാ ദി​വ​സ​വും വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ്കൂ​ടി ഇവർ ന​ട​ത്ത​ണം. ഒ​രു എം.​വി.​ഐ​യും ഒ​രു എ.​എം.​വി.​ഐ​യും മാ​ത്ര​മു​ള്ള ഓ​ഫി​സു​ക​ളി​ൽ തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലേ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തൂ. ബു​ധ​ൻ, പൊ​തു അ​വ​ധി​യ​ല്ലാ​ത്ത ശ​നി ദി​വ​സ​ങ്ങ​ളി​ലാ​കും ഫി​റ്റ്ന​സ് ടെ​സ്റ്റ് നടത്തുക.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ ഉടുപ്പി: ഓഗസ്റ്റ് 27 ന് ഉഡുപ്പി...

പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘ വിദ്യാർഥികളിൽ രണ്ടുപേരെ കാണാതായി

പുത്തൻതോപ്പ് കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘ വിദ്യാർഥികളിൽ രണ്ടുപേരെ കാണാതായി തിരുവനന്തപുരം പുത്തൻതോപ്പ്...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ:

ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ: യുഎസ്...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

Related Articles

Popular Categories

spot_imgspot_img