News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്

വെറും വയറ്റിൽ  വെള്ളം  കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്
November 20, 2023

വെള്ളം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ് .വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പോലും പറയാറുണ്ട്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ പലതാണ്. രാവിലെ വെള്ളം കുടിക്കുന്നത് കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് പതിവായി മലബന്ധം പ്രശ്നമുള്ള ആളാണെങ്കിൽ‌ വെറും വയറ്റിൽ വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കുക. മറ്റു കണുന്നങ്ങൾ നോക്കാം

ദഹന പ്രക്രിയക്ക്

എല്ലാ ദിവസവും രാവിലെ പതിവായി കുറഞ്ഞത് 500 മില്ലി വെള്ളമെങ്കിലും കുടിക്കുക. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. വെള്ളം ഭക്ഷണം ദഹിപ്പിക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. പതിവായി വെറും വയറ്റിൽ വെള്ളം കുടിക്കുകയാണെങ്കിൽ, വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയും.

പ്രതിരോധശേഷി

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് അണുബാധകൾ വികസിക്കുന്നതോ പടരുന്നതോ തടയാൻ സഹായിക്കുന്നു. പതിവായി വെള്ളം കുടിക്കുന്നത് പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ, നിരവധി രോഗങ്ങളെ അകറ്റി നിർത്താനും മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കും.


ചർമ്മ സംരക്ഷണത്തിന്

ചർമ്മ സംരക്ഷണത്തിന് വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഒരു​ ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമത്തിൽ ചുളിവുകളും കരിവാളിപ്പുമൊക്കെ വരുന്നത് തടയുന്നു. മാത്രമല്ല, വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് മുടിക്ക് ഏറെ ​ഗുണം ചെയ്യും. വേണ്ടത്ര വെള്ളം കിട്ടാത്ത പക്ഷമാണ് മുടികൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുന്നത്.

Read Also : തണ്ണിമത്തന്റെ കുരുവിനും ഗുണങ്ങളോ

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • India
  • News
  • Top News

ബെംഗളുരുവിൽ ജലക്ഷാമം അതിരൂക്ഷം; അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി വെള്ളം ഉപയോഗിച്ച 22 കുടുംബങ്ങൾക്...

News4media
  • Top News

കോട്ടയത്ത് കിണറുകളിലെ വെള്ളത്തിന് ദുർഗന്ധവും പച്ചനിറവും: അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളം ഉപയോഗിക്കര...

News4media
  • News
  • News4 Special
  • Technology

ഭൂമിക്കടിയിൽ മറ്റൊരു മഹാസമുദ്രം കണ്ടെത്തി ! ഭൂമിയിൽ ആകെയുള്ളതിനെക്കാൾ മൂന്നിരട്ടി വെള്ളം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]