web analytics

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.
എറണാകുളം ജനറൽ ആശുപത്രിയിലാണ് സംഭവം.

പ്രസവം നിർത്തുന്നതിനായി സ്ത്രീകളെ പാർപ്പിക്കുന്ന വാർഡിലാണ് മേൽക്കൂരയിൽ നിന്ന് കോൺഗ്രീറ്റ് പാളി അടർന്നുവീണക്. സംഭവം നടക്കുമ്പോൾ മുറിയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ടായിരുന്നെങ്കിലും പരുക്കേക്കാതെ രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിലേക്ക് നയിച്ചത്.

അടുത്തിടെ പ്രസവിച്ച അമ്മയും കുഞ്ഞും അടക്കം എട്ട് പേർ സംഭവം നടക്കുന്ന സമയത്ത് മുറിയിലുണ്ടായിരുന്നു. വാർഡിൻറെ ഒരു ഭാഗത്തെ മേൽക്കൂരയിൽ നിന്നാണ് കോൺക്രീറ്റ് ഭാഗം അടർന്ന് താഴേക്ക് വീണത്.

തുടർന്ന് എല്ലാവരേയും മറ്റൊരു വാർഡിലേക്ക് മാറ്റി മുറി അടച്ചിട്ടു. അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്ന മുറി താത്ക്കാലികമായി തുറന്നു നൽകുകയായിരുന്നു എന്നാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img