ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്പോൺസർഷിപ്പിൽ നിന്ന് ഡ്രീം ഇലവൻ പുറത്ത്; ഭാവിയിൽ ഇത്തരം സ്ഥാപനങ്ങളുമായി കരാറിൽ പ്രവേശിക്കില്ലെന്നു ബിസിസിഐ; കാരണം…..

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്പോൺസർഷിപ്പിൽ നിന്ന് ഡ്രീം ഇലവൻ പുറത്ത്; ഭാവിയിൽ ഇത്തരം സ്ഥാപനങ്ങളുമായി കരാറിൽ പ്രവേശിക്കില്ലെന്നു ബിസിസിഐ; കാരണം…..

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്പോൺസർഷിപ്പിൽ നിന്ന് ഡ്രീം ഇലവൻ പുറത്ത്. ഇതോടെ അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ സ്പോൺസറുടെ പേരില്ലാത്ത ജഴ്‌സിയാണ് ടീം ഇന്ത്യ ധരിക്കാൻ പോകുന്നതെന്ന സൂചന.

ഓൺലൈൻ മണി ഗെയിം നിരോധന നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ ഡ്രീം ഇലവനുമായുള്ള കരാർ റദ്ദാക്കിയതായി ബിസിസിഐ അറിയിച്ചു.

ഭാവിയിൽ ഇത്തരം സ്ഥാപനങ്ങളുമായി കരാറിൽ പ്രവേശിക്കില്ലെന്നും, പുതിയ സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വ്യക്തമാക്കി.

എന്നാൽ, ഏഷ്യാ കപ്പിന് വെറും 14 ദിവസം മാത്രമുള്ളതിനാൽ പുതിയ കരാറുകൾ ഉടൻ പൂർത്തിയാക്കുക പ്രയാസമാണെന്ന് അധികൃതർ പറയുന്നു.

ടൊയോട്ട അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ ടീമിന്റെ സ്പോൺസർഷിപ്പിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നടപടികൾക്ക് സമയം വേണ്ടിവരും.

അതിനാൽ ഏഷ്യാ കപ്പിൽ സ്പോൺസർ ഇല്ലാത്ത ജഴ്‌സിയുമായി കളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാവില്ല.

2026 വരെ ഡ്രീം ഇലവനുമായി കരാർ ഉണ്ടായിരുന്നെങ്കിലും, ഇടയ്ക്കു വച്ച് കരാർ അവസാനിപ്പിച്ചതിനാൽ ബിസിസിഐക്ക് നഷ്ടപരിഹാരം നൽകേണ്ടിവരില്ല.

സർക്കാർ നിയമനിർമാണം മൂലം പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന വ്യവസ്ഥയാണ് ഡ്രീം ഇലവനെ രക്ഷിച്ചത്.

ഇതിന് മുമ്പ്, ഇന്ത്യൻ ടീമിന്റെ സ്പോൺസർമാരായിരുന്ന ബൈജൂസ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ 2023 ജൂലൈയിൽ ഡ്രീം ഇലവൻ കരാർ ഏറ്റെടുത്തിരുന്നു. മൂന്നു വർഷത്തേക്ക് 358 കോടി രൂപയ്ക്കായിരുന്നു ജഴ്‌സി സ്പോൺസർഷിപ്പ് കരാർ.

വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല; ബിസിസിഐ ഔദ്യോ​ഗികമായി പുറത്തുവിട്ട വേദികളിൽ കാര്യവട്ടമില്ല

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ വനിതാ ഏകദിന ലോകകപ്പിലെ മത്സരങ്ങൾ നടത്തും എന്ന തീരുമാനത്തിൽ മാറ്റം. ലോകകപ്പ് വേദികൾ ബിസിസിഐ ഔദ്യോ​ഗികമായി പുറത്തുവിട്ടു.ഇതിൽ കാര്യവട്ടമില്ല.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും വേദികൾ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റി.

ലോകകപ്പിലെ ഒരു മത്സരവും കാര്യവട്ടത്തുവെച്ച് നടക്കുന്നില്ല. വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിനടക്കം കാര്യവട്ടം സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം.

എന്നാല്‍, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഗുവാഹത്തിയാണ് വേദിയാകുന്നത്. വിശാഖപട്ടണം, നവി മുംബൈ, ഇന്ദോർ തുടങ്ങിയ വേദികളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ നടക്കുന്നത്.

ഐപിഎല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആഘോഷ പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമിയിലെ മത്സരങ്ങള്‍ മാറ്റിയത്.

സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും.ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്.

Summary:
New Delhi: Dream11 has withdrawn from sponsoring the Indian cricket team’s jersey. As a result, Team India is likely to wear jerseys without a sponsor’s logo in the upcoming Asia Cup starting next month.



spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

വിദ്യാർഥിയെ മുണ്ട് ഉടുപ്പിച്ച പോലീസുകാരന് ബിഗ് സല്യൂട്ട്

വിദ്യാർഥിയെ മുണ്ട് ഉടുപ്പിച്ച പോലീസുകാരന് ബിഗ് സല്യൂട്ട് തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കോളേജ് ക്യാമ്പസിൽ...

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ മനാമ ∙ വൃക്ക വിൽക്കാമെന്ന വ്യാജ...

ധർമസ്ഥലയിൽ സാക്ഷി പ്രതിയായി

ധർമസ്ഥലയിൽ സാക്ഷി പ്രതിയായി മംഗളൂരു: ധർമസ്ഥല ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്....

യുവാവ് കിണറിൽ ചാടി മരിച്ചു

യുവാവ് കിണറിൽ ചാടി മരിച്ചു എറണാകുളം: കടമറ്റം സെൻറ് ജോർജ് വലിയപള്ളിയുടെ കീഴിലുള്ള...

ഡിറ്റക്ടീവ് ബൽദേവ് പുരിയുടെ അനുഭവം

ഡിറ്റക്ടീവ് ബൽദേവ് പുരിയുടെ അനുഭവം വിവാഹത്തിന് മുൻപ് പെണ്ണിന്റെയും ചെറുക്കന്റെയും വീടിന്റെ സാഹചര്യങ്ങളെക്കുറിച്ചും...

Related Articles

Popular Categories

spot_imgspot_img