‘വിവാദങ്ങളിലേക്ക് അപ്പയെ വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല’

പുതുപ്പള്ളി: എന്റെ അപ്പയെ ഒരു വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കാന്‍ താത്പര്യമില്ലെന്ന് ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു പുതിയ തിരഞ്ഞെടുപ്പാണ്, എല്ലാം ജനങ്ങള്‍ തിരുമാനിക്കും. മത്സരം അതിന്റെ ഗൗരവത്തില്‍ കാണും. വിവാദങ്ങളില്‍ താത്പര്യമില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

”എന്റെ അപ്പ മരിച്ചിട്ട് ഇത്ര ദിവസങ്ങള്‍ ആകുന്നതേയുള്ളു. ചടങ്ങുകള്‍ ഇപ്പോഴും നടക്കുകയാണ്. നമ്മളെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് വന്നുവെന്നത് യാഥാര്‍ഥ്യമാണ്. തിരഞ്ഞെടുപ്പിന് അതിന്റേതായ രീതികളും മാര്‍ഗങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ ഞാനൊരു വിവാദത്തിലേക്കും എന്റെ അപ്പയെ വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അതിനെക്കുറിച്ചൊന്നും പ്രതികരിക്കാനില്ല. എല്ലാവര്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. അതാണ്, അവരുമുന്നോട്ടു പോകട്ടെ. അവരവരുടെ രീതി അനുസരിച്ച് ഓരോരുത്തരും പെരുമാറട്ടെ”- ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്ന ജെയ്ക് സി തോമസ് പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളു, അതു കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരു പുണ്യാളനേയുള്ളു. അതു വിശുദ്ധ ഗീവര്‍ഗീസ് സഹദായാണ്. മറിച്ചൊരു അഭിപ്രായമുണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്ന് പ്രതികരിച്ചിരുന്നു. ജെയ്ക് സി. തോമസിന്റെ സ്ഥാനാര്‍ഥിത്വം ശനിയാഴ്ച കോട്ടയത്ത് ജില്ലാ കമ്മിറ്റിക്ക് ശേഷമാകും പ്രഖ്യാപിക്കുക.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

അങ്കമാലിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലിൽ ഒരു മരണം. എറണാകുളം അങ്കമാലിയിലാണ് അപകടമുണ്ടായത്. വേങ്ങൂർ...

ശ്രീനന്ദയുടെ ശരീരഭാരം വെറും 25കിലോ, വിശപ്പെന്ന വികാരം പോലുമില്ല; വില്ലനായത് ‘അനോറെക്‌സിയ നെര്‍വോസ’

കണ്ണൂര്‍: ഭക്ഷണക്രമീകരണത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ പതിനെട്ടുകാരി ശ്രീനന്ദയുടെ മരണത്തിൽ വിശദീകരണവുമായി...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയിൽ തീപിടിച്ചു. കണ്ണൂർ - ഷൊർണൂർ പാസഞ്ചർ...

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

ശസ്ത്രക്രിയക്കിടെ കുടലിൽ മുറിവ്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്നു പരാതി: രോഗി മരിച്ചു

ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെകോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി....

കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!