web analytics

നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുത്, സൊസൈറ്റിക്ക് വൻനഷ്ടം ഉണ്ടാകും; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സംഘാടകർ

തിരുവനന്തപുരം: നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി. വളളംകളി മാറ്റിവെച്ചാൽ സൊസൈറ്റിക്ക് വൻനഷ്ടം ഉണ്ടാകുമെന്ന് നിവേദനത്തിൽ പറയുന്നു. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്​റു ട്രോഫി വള്ളം കളി ഒഴിവാക്കിയതായി സർക്കാർ അറിയിച്ചിരുന്നു.(Don’t skip the Nehru Trophy boat race; The organizers submitted request to the Chief Minister)

വയനാട് ദുരന്തത്തെ തുടർന്ന് ഈ വർഷത്തെ ഓണം ആഘോഷങ്ങളും വള്ളംകളിയുമാണ് സർക്കാർ ഒഴിവാക്കിയത്. എന്നാൽ വളളങ്ങൾ പരിശീലനത്തിനും മറ്റുമായി പണം ചെലവഴിച്ചു കഴിഞ്ഞു. വളളംകളി മാറ്റിയാൽ വളളങ്ങൾക്ക് ഗ്രാൻറ് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും വേണ്ടെന്ന് കോർപ്പറേഷനും തീരുമാനിച്ചിരുന്നു. എന്നാൽ തൃശൂർ കോർപ്പറേഷൻ്റെ തീരുമാനം ഏകപക്ഷീയമെന്ന് ആരോപിച്ച് പുലികളി സംഘാടകസമിതി രം​ഗത്തെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img