സത്യം മൂടിവയ്ക്കരുത്, സ്മരണ വേണം: സുരേഷ് ഗോപി

തൃശൂര്‍: നഗരമധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ചു കൊടുക്കുമ്പോള്‍, കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചതെന്ന് ജനം അറിയുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുരേഷ് ഗോപി ചോദിച്ചു. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകള്‍ ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണെന്ന് സുരേഷ് ഗോപി വിമര്‍ശിച്ചു. സിനിമയില്‍ പറഞ്ഞതുപോലെ, സ്മരണ വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി വി.മുരളീധരനെക്കൂടി ഈ ചടങ്ങില്‍ പങ്കെടുക്കുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. ഇതെല്ലാം ജനങ്ങള്‍ അറിയട്ടെ. സത്യമല്ലേ അവര്‍ അറിയുന്നത്. അതില്‍ എന്താണ് പ്രശ്‌നം. രണ്ടു തവണയായി 270 കോടിയും 251 കോടിയും നല്‍കിയത് ജനങ്ങള്‍ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങള്‍ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റില്‍ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുള്‍ ആരുടേതായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാമല്ലോ. ജനങ്ങളിലേക്ക് നിങ്ങള്‍ അസത്യമെത്തിച്ചോളൂ. പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയില്‍ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ.’

”ഇത്രയും വിസ്തൃതിയുള്ള സ്ഥലത്ത് റോഡ് ക്രോസ് ചെയ്യുന്നത് വളരെയധികം അപകടസാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. ബസ് സ്റ്റാന്‍ഡും മാര്‍ക്കറ്റും ഉള്‍പ്പെടുന്ന സ്ഥലത്ത് വളരെ ജനോപകാരപ്രദമായ സംവിധാനമാണ് ഇത്. ഒരു പ്രോജക്ട് തയാറാക്കി കൊടുത്തതില്‍ കോര്‍പറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു. അതുപക്ഷേ, കൃത്യമായി മനസ്സിലാക്കി പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016ല്‍ 270 കോടി രൂപയും 2022ല്‍ 251 കോടിയും വകയിരുത്തിയാണ് പൂര്‍ത്തിയാക്കിയത്. ഇത്തരം ഫണ്ടുകള്‍ ഇതുപോലുള്ള പദ്ധതികള്‍ക്കായി കൃത്യമായി വിനിയോഗിച്ചാല്‍ അത് തൃശൂരുകാരുടെ ജീവിതത്തിലേക്ക് നല്ലൊരു സംഭാവനയാകും എന്നുള്ളതിന്റെ ആദ്യത്തെ മുദ്രചാര്‍ത്തലാണ് ഇത്.”

ഇതില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപൃതമായി ചെയ്യാനുണ്ടാകും. അത് കോര്‍പറേഷന്‍ ചെയ്യട്ടെ. പണം എന്തായാലും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി കൊടുക്കുന്നുണ്ട്. അത് നമ്മുടെ തന്നെ പണമാണ്. പക്ഷേ, ഏതു സര്‍ക്കാരായാലും അത് കൊടുക്കണമല്ലോ. കുത്തിത്തിരിപ്പുകള്‍ അധികമുണ്ടാകാതെ ധാരാളം പദ്ധതികള്‍ വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

യുകെയിൽ കെയറര്‍ വിസയില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് സന്തോഷവാർത്ത ! പുതിയ നിയമം വരുന്നു:

യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍...

പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കാം; പ്ലസ് ടു വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

മലപ്പുറം: പരീക്ഷയിൽ കോപ്പിയടിക്കാനുള്ള മാർഗ നിർദേശങ്ങൾ പങ്കുവെച്ച് പ്ലസ് ടു വിദ്യാർത്ഥി....

ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവും; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ

ഹൈദരാബാദ്: ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് ബ്ലേഡും പുഴുവും ലഭിച്ചതായി പരാതി. ഹൈദരാബാദിലെ...

മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം തിരുവാലിയിലാണ് സംഭവം....

സ്‌കൂള്‍ വാനിടിച്ച് എട്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. നല്ലളം കിഴ്‌വനപ്പാടം സ്വദേശി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!