നനഞ്ഞ മുടി ചീകരുത്, കായ വരും, അതായത് മുടിക്കായ വരും നാം പൊതുവേ പറഞ്ഞ് കേൾക്കുന്ന ഒന്നാണിത്. മുടിയുടെ അറ്റത്തുണ്ടാകുന്ന കെട്ട് പോലുള്ള വസ്തുവാണ് മുടിക്കായ എന്നറിയപ്പെടുന്നത്. വാസ്തവത്തിൽ മുടിയുടെ തുമ്പിൽ ഈറൻ മുടി ചീകിയാൽ കായ എന്ന വസ്തു വരുമോ. . മുടി പരിപാലിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എല്ലാ ദിവസവും ചെയ്യുന്ന ചെറിയ പിഴവുകൾ മുടി വേഗത്തിൽ നശിക്കാൻ ഇടവരുത്തുന്നു. മുടിയുടെ അറ്റത്തുണ്ടാകുന്ന ഫംഗൽ വളർച്ചയാണ് മുടിക്കായ എന്നറിയപ്പെടുന്നത്. ഇതിന് കാരണം ഈറൻ മുടി ചീകുന്നതല്ല, ഈറൻ മുടി ചീകുന്നത് കൊണ്ട് മുടിയുടെ അറ്റത്തെ ഈ വളർച്ചയ്ക്ക് കാരണമാകുന്നതില്ല. എന്നാൽ ഈറൻ മുടി ചീകുന്നത് നല്ലതല്ല. കാരണം ഈറൻ മുടി വളരെ ദുർബലമാണ്. ഇത് ചീകുമ്പോൾ മുടി പെട്ടെന്ന് പൊട്ടിപ്പോകാനും മുടി ജട പിടിച്ച് പൊട്ടിപ്പോകാനുമെല്ലാം ഇടയാക്കും.
ഇതുപോലെ തന്നെ നനഞ്ഞ മുടിയിൽ ചെയ്യരുതാത്ത മറ്റ് ചില കാര്യങ്ങളുമുണ്ട് . അവ എന്തെന്ന് നോക്കാം
ചൂടുള്ള ഉപകരണങ്ങൾ ഉപയോഗിക്കരുത്
സ്ട്രെയ്റ്റ്നർ, കേളിംഗ് അയൺ തുടങ്ങിയ ചൂടുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മുടിക്ക് നല്ലതല്ല. നനഞ്ഞ മുടിയിൽ ഇവ പ്രയോഗിക്കുമ്പോൾ മോശമായ ഫലമാണ് ഉണ്ടാകുന്നത്. മുടി ഉണങ്ങിയതിന് ശേഷം മാത്രം ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുക.
ടവൽ ഉപയോഗം
മുടി പൊതിഞ്ഞ് ടവൽ കെട്ടി വയ്ക്കുന്നവർ ധാരാളമുണ്ട്. കുളി കഴിഞ്ഞാൽ പെട്ടെന്ന് വെള്ളം പോകാനാണ് ഇത് ചെയ്യുന്നത്. ഇതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മുടി വരണ്ട് പോകാനും പൊട്ടിപ്പോകാനുമെല്ലാം ഇടയാക്കുന്ന ഒന്നാണ് ഇത്. ഇതുപോലെ പരുപരുത്ത ടവ്വലുകൾ നനഞ്ഞ മുടിയെ കൂടുതൽ ദുർബലമാക്കും. നനഞ്ഞ മുടിക്ക് വേണ്ടത് മൈക്രോ ഫൈബർ ടവലുകൾ ആണ്.
നനഞ്ഞ മുടി കെട്ടരുത്
നനഞ്ഞ മുടി കെട്ടുന്നത് നല്ലതായി തോന്നുമെങ്കിലും ഇത് മുടിക്ക് വളരെ ദോഷകരമാണ്. നനഞ്ഞ മുടി ദുർബലമാണ്, അത്തരമൊരു സാഹചര്യത്തിൽ, അത് ഒരു ബൺ ഉപയോഗിച്ചോ റബ്ബർ ബാൻഡ് ഉപയോഗിച്ചോ കെട്ടുന്നതിലൂടെ പൊട്ടിപോകുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മുടിയിൽ പോണി ടെയിൽ കെട്ടുകയോ ബൺ ഇടുകയോ ചെയ്യുന്നത് ഉണങ്ങിയതിന് ശേഷമേ ആകാൻ പാടുള്ളു.
നനഞ്ഞ മുടിയോടു കൂടെ ഉറങ്ങാൻ
നനഞ്ഞ മുടിയോടു കൂടെ ഉറങ്ങാൻ പോകുന്ന ശീലം ഉപേക്ഷിക്കുക. ഇത് ഹെയർ ഫോളിക്കിളുകൾക്ക് കേടുപാടുകൾ ഉണ്ടാക്കും. മുടി പെട്ടെന്ന് പൊട്ടിപ്പോകാൻ ഇടയാക്കും. പ്രത്യേകിച്ചും നനഞ്ഞ മുടി അഴിച്ചിട്ടാലും പൊട്ടിപ്പോകാൻ സാധ്യതയുണ്ട്, ഇത് കെട്ടി വച്ചാൽ ഫംഗൽ ഇൻഫെക്ഷനുകൾക്കും മറ്റും സാധ്യതയുമുണ്ട്. ഇതിനാൽ മുടി കിടക്കും മുൻപ് ഉണങ്ങുന്ന രീതിയിൽ കുളിയ്ക്കാൻ ശ്രദ്ധിയ്ക്കുക.
Read Also : ടെന്‍ഷനോട് ഇനി ഗുഡ്‌ബൈ പറയാം