യു.എസ്. പ്രസിഡന്റായി രണ്ടാം തവണയും ട്രംപ് അധികാരത്തിലെത്തുമ്പോൾ ലോക രാഷ്ട്രീയത്തിൽ തന്നെ വിവിധങ്ങളായ ചലനങ്ങളുണ്ടായി. ലോക ക്രമത്തെ തന്നെ നിയന്ത്രിക്കാൻ ശക്തനാണ് യു.എസ്.ന്റെ പുതിയ പ്രസിഡന്റ് എന്ന് പറയാതെ പറയുകയായിരുന്നു ഇക്കാര്യങ്ങൾ. Donald trump and deep state
എന്നാൽ അമേരിക്കയിലെ ഭരണാധികാരികൾക്കും ഭരണകക്ഷികൾക്കും നിയന്ത്രിക്കാൻ പറ്റാത്ത ഒന്നുണ്ട് . യു.എസ്.ന്റെ ചലനങ്ങളെ മറഞ്ഞിരുന്നു നയിക്കുന്ന ഡീപ് സ്റ്റേറ്റ്. ഒരു സമൂഹത്തെയോ രാജ്യത്തേയൊ വരുതിയിലാക്കുന്ന നിഴൽ ഭരണകൂടമാണ് ഡീപ് സ്റ്റേറ്റ്.
ഉദാഹരണത്തിന് പാകിസ്താൻ ആരു ഭരിച്ചാൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് സൈന്യവും ചാരസംഘടനയുമാണ്. ഇതേ രീതിയിൽ തന്നെ വരേണ്യ വർഗം അടങ്ങുന്ന ചില സംഘങ്ങൾ അമേരിക്കൻ ഭരണകൂടത്തേയും രാഷ്ട്ര്ീയത്തേയും ഒളിഞ്ഞു നിന്ന് നിയന്ത്രിക്കുന്നുണ്ട്.
സി.എ.എ. , എഫ്.ബി.ഐ. എന്നീ അമേരിക്കൻ രഹസ്യാന്വേഷണ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിഫെഡറൽ സർക്കാരിലെ പിടിപാടുള്ളവരും സാമ്പത്തിക സ്വാധീനമുള്ളവരും ചേർന്ന ഒരു സമാന്തര സംവിധാനം അമേരിക്കൻ രാഷ്ട്രീയത്തേയും നയങ്ങളേയും തങ്ങൾക്ക് അനുകൂലമായ രീതിയിൽ ചലിപ്പിക്കുന്നു.
ഏത് സർക്കാർ ഭരിച്ചാലും പല നിർണായക കാര്യങ്ങളിലും ഇവരാണ് തീരുമാനങ്ങളെടുക്കുന്നത്. ഇവരുടെ സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഏത് വിധേനയും ഡീപ് സ്റ്റേറ്റ് ശ്രമിക്കും.
ആയുധ നിർമാതാക്കളിൽ തുടങ്ങി ഉന്നത കോർപ്പറേറ്റ് തലവൻമാർ വരെ ഈ നിഗൂഢ ശക്തിക്ക് പിന്നിലുണ്ട്. രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ പോലും ഡീപ് സ്റ്റേറ്റ് നിയന്ത്രിക്കുന്നു.
‘ഡീപ് സ്റ്റേറ്റ് ഒന്നുകിൽ രാജ്യത്തെ നശിപ്പിക്കും അല്ലെങ്കിൽ നമ്മൾ ഡീപ് സ്റ്റേറ്റിനെ നശിപ്പിക്കും’ എന്ന് നാളുകൾക്ക് മുൻപ് ട്രംപ് പറഞ്ഞ സ്ഥിതിക്ക് സമാന്തര സർക്കാർ സംവിധാനങ്ങൾക്ക് എതിരേ ട്രംപ് നിലകൊള്ളുമെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ കരുതുന്നു.
എന്നാൽ അങ്ങിനെ പെട്ടെന്ന് പറിച്ചെറിയാൻ കഴിയുന്ന ഒന്നല്ല ഡീപ് സ്റ്റേറ്റ് . എല്ലാ മേഖലകളിലും അവരുടെ വേരുകൾ ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്. ഡീപ് സ്റ്റേറ്റിനെ ഇല്ലാതാക്കണമെങ്കിലും സകല ഭരണ സംവിധാനങ്ങളുടേയും അടിത്തട്ടുമുതൽ പണിയെടുക്കേണ്ടിവരും.