web analytics

കേരളത്തിൽ റബ്ബർ കൊണ്ടുവന്നത് ആരെന്നറിയുമോ ?? ഐറിഷ്‌കാരനായ മർഫി സായിപ്പിന്റെ ബുദ്ധി….

റബർ കൃഷി പൊതുവെ കേരളത്തിന്റെ നട്ടെല്ല് എന്നാണു പറയുക. ലക്ഷക്കണക്കിനാളുകളെ ഇപ്പോഴും പിടിച്ചു നിർത്തുന്ന ഒരു കൃഷി മേഖലയാണത്. മലയാളിയുടെ മനസ്സിനോട് ഇത്രയേറെ ചേർന്ന് കിടക്കുന്ന മറ്റൊരു കൃഷി കാണുക പ്രയാസമാണ്. നിരവധി കുടുംബങ്ങളെ ഇന്നും പിടിച്ചു നിർത്തുന്ന റബ്ബർ കൃഷി കേരളത്തിലെത്തിച്ചത് ആരെന്നറിയാമോ ?
ജോൺ ജോസഫ് മർഫി എന്ന അയർലണ്ടുകാരനായ ഒരു സായിപ്പാണ്‌ ആ മഹത് വ്യക്തി.

ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഐറിഷുകാരനാണ് ജോൺ ജോസഫ് മർഫി എന്ന ജെ.ജെ.മർഫി. കോട്ടയത്തെ ഏന്തയാർ എന്ന സ്ഥലത്തിന് പേരിട്ടതു തന്നെ മർഫി സായിപ്പാണ്‌. വർഷങ്ങൾക്കുമുമ്പ് മർഫി ഇവിടെത്തുമ്പോൾ നിബിഢവനമായിരുന്ന ഈ പ്രദേശത്തിന് ഒരു നിശ്ചിതമായ പോരോ പേരിനുപോലും ജനവാസമോ ഇല്ലായിരുന്നു. പൂഞ്ഞാർ രാജാവിൽ നിന്നും പാട്ടമായി വാങ്ങിയ 2000 ഏക്കർ വനഭൂമിയിലാണ് കേരളത്തിൽ ആദ്യമായി റബ്ബർ കൃഷിക്ക് മർഫി ആരംഭം കുറിച്ചത്. ഏറെദൂരം സഞ്ചരിച്ച് ഏന്തയാർ പ്രദേശത്തെത്തിയ മർഫി ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ റബ്ബർ പ്ലാന്റേഷൻ ഇവിടെ സ്ഥാപിച്ചു. തോട്ടങ്ങളിലേയ്ക്കുള്ള തൊഴിലാളികളെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം കൊണ്ടുവന്നത്. ബ്രസീലിലെ റബ്ബർ തൈകൾ ശ്രീലങ്ക വഴിയാണ് അദ്ദേഹം 1904 ൽ മുണ്ടക്കയത്തെത്തിച്ചത്.

ഏന്തയാറ്റിൽ രണ്ടായിരം ഏക്കർ റബ്ബർ തോട്ടത്തിനുടമയായിരുന്നു മർഫി സായിപ്പ്. ഇവിടുത്തെ ലത്തീൻ പള്ളി സ്ഥാപിച്ച അദ്ദേഹത്തിന്റെ ബംഗ്ലാവുതന്നെ വീടായി രൂപാന്തരപ്പെടുത്തി. കുരുമുളകും വിജയകരമായി മർഫി കൃഷി ചെയ്യുകയുണ്ടായി. എന്തയാറിലെ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മർഫിയുടെ സംഭാവനയാണ്.

കേരളത്തിന്റെ സമ്പത്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ റബ്ബർ കേരളത്തിന് സമ്മാനിച്ച മർഫി സായിപ്പിന്റെ ശവകുടീരം പക്ഷെ ഇന്ന് ജീർണ്ണതയുടെ വക്കിലാണ്. താൻ ഏറെ സ്‌നേഹിച്ച ഏന്തയാറിന്റെ ഉച്ചിയിലാണ് ശവകുടീരം. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നതാണ് ഏറ്റവുംസ്നേഹിച്ച നാട് മുഴുവനായി കാണുന്ന സ്ഥലത്തുവേണം തന്റെ അന്ത്യ വിശ്രമം എന്നത്. അതിനായി അദ്ദേഹം സ്ഥലവും കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥാലം മതിൽ കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ശവകുടീരം പൂർണ്ണ ജീർണ്ണാവസ്ഥയിലാണ്.

Read also;വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണു ദൂരദർശൻ അവതാരക; എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് അവതാരക ലോപമുദ്ര തന്നെ രംഗത്ത്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

Related Articles

Popular Categories

spot_imgspot_img