ബണ്ണി ചൗ എന്ന് കേട്ടിട്ടുണ്ടോ? പേരുകേട്ടു മുയൽ ഇറച്ചിയെന്നു തെറ്റിദ്ധരിക്കരുതേ… ഉണ്ടാക്കുന്ന വിധം ഇങ്ങനെ

ബണ്ണി…എന്ന പേരുകേട്ടു മുയൽ ഇറച്ചിയെന്നു തെറ്റിദ്ധരിക്കരുതേ. സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണമാണ് ബണ്ണി ചൗ. ബ്രഡിനുള്ളിൽ നിറച്ച ഇറച്ചിക്കൂട്ടാണിതിന്റെ രുചി രഹസ്യം. ബ്രിട്ടീഷ് ഭരണകാലത്ത് സൗത്ത് ആഫ്രിക്കയിലെ പ്ലാന്റേഷൻ ജോലിക്കാർക്ക് പാത്രത്തിൽ ഭക്ഷണം കഴിക്കാനുള്ള അവകാശം ഇല്ലായിരുന്നു. അന്നത്തെക്കാലത്ത് പ്രചാരം നേടിയ വിഭവമാണ് ബണ്ണി ചൗ…നീളൻ ബ്രഡിനുള്ളിൽ ചിക്കൻകറി, പച്ചക്കറികൾ അല്ലെങ്കിൽ മട്ടൻ കറി നിറച്ച വിഭവം.

ബണ്ണി ചൗ ചേരുവകൾ

മട്ടൻ – 300 ഗ്രാം
വൈറ്റ് ബ്രഡ്
ഉരുളക്കിഴങ്ങ് – 2
ബേ ലീഫ് – 1
സവോള – 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പച്ചമുളക് – 2
ചുവന്ന മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
സിനമൺ സ്റ്റിക് – 2
പച്ച ഏലയ്ക്ക – 6
ഗ്രാമ്പൂ – 5
തക്കോലം –2
മല്ലി – 1 ടേബിൾ സ്പൂൺ
പെരുഞ്ചീരകം – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഉലുവ – – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു കുഴിഞ്ഞ പാനിൽ എണ്ണ ചൂടാക്കി ഒരു കറുവയില, ചെറുതായരിഞ്ഞ രണ്ടു കപ്പ് സവാള എന്നിവയിട്ട് വഴറ്റുക. അതിലേക്ക് ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, 300 ഗ്രാം മട്ടൻ എന്നിവ ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ കുരുമുളകു പൊടി, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. മറ്റൊരു പാനിൽ രണ്ട് കറുവപ്പട്ട, 6 ഏലക്ക, 5 ഗ്രാമ്പൂ, 2 തക്കോലം, ഒരു ടേബിൾ സ്പൂൺ മല്ലി, ഒരു ടേബിൾ സ്പൂൺ പെരുഞ്ചീരകം, ഒരു ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഉലുവ എന്നിവ വറുത്തു പൊടിച്ചെടുക്കുക, ഈ മസാലപ്പൊടി മട്ടനിലേക്ക് ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് 20 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക. ശേഷം രണ്ട് ഉരുളക്കിഴങ്ങു കഷണങ്ങളാക്കിയതു ചേർത്തു 20 മിനിറ്റ് വേവിക്കുക. അതിലേക്കു മല്ലിയില ചേർത്തു ഇളക്കുക. ഒരു റൊട്ടി പാതി മുറിച്ചെടുത്ത് ഉള്ളിലെ ഭാഗം മാറ്റിയതിനു ശേഷം മട്ടൻ അതിൽ നിറച്ച് വിളമ്പാം.

 

Read More: ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയത് ടൂറിസ്റ്റ് ബോട്ട് ; തീരദേശസേനയുടെ സമയോചിതമായ ഇടപെടൽ തുണയായി; രക്ഷപെട്ടത് 26 ജീവനുകൾ

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

Related Articles

Popular Categories

spot_imgspot_img