15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുത്; കേന്ദ്ര തീരുമാനം വന്നതോടെ പണി കിട്ടിയത് മോട്ടോർ വാഹന വകുപ്പിന്; കട്ടപ്പുറത്തായത് 70 വാഹനങ്ങൾ

തിരുവനന്തപുരം:  15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന കേന്ദ്ര തീരുമാനം വന്നതോടെ പണി കിട്ടിയത് മോട്ടോർ വാഹന വകുപ്പിന്.  വകുപ്പിന്റെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായതോടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് പോലും വണ്ടികളില്ലാതെ നട്ടം തിരിയുകയാണ് ഉദ്യോഗസ്ഥർ. കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു.

വിവിധ ആർടിഒ, സബ് ആർടി ഓഫീസുകളിലായി 70 വാഹനങ്ങളാണ് രജിസ്ട്രേഷൻ കാലാവധി പൂർത്തിയായതോടെ കട്ടപ്പുറത്തുള്ളത്.  അടിയന്തരമായി വാഹനങ്ങൾ നൽകണമെന്നാണ്  ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം. വാഹന ക്ഷാമം വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്നുണ്ടെന്നാണ് ആക്ഷേപം.

ഒരു എംവിഡി ഉദ്യോഗസ്ഥൻ ഒരു മാസം 150 നിയമ ലംഘനങ്ങൾ കണ്ടെത്തണം. രണ്ട് ലക്ഷം രൂപ പിഴ ഈടാക്കണമെന്നുമുള്ള ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. വാഹനമില്ലാതായതോടെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ 2019ലെ ഈ സർക്കുലർ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. വാഹനമില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ഇതുവഴി സർക്കാരിന് ലഭിക്കേണ്ട ഭീമമായ തുകയാണ് നഷ്ടമാകുന്നതെന്നും കത്തിലുണ്ട്.
ആർടി ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ പോലും ശരിയായി അന്വേഷിക്കാൻ കഴിയുന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

Related Articles

Popular Categories

spot_imgspot_img