web analytics

ആരോപണ വിധേയരുടെ എണ്ണം 14 കഴിഞ്ഞു;  വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങളെല്ലാം മുൾമുനയിൽ  നില്‍ക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ദിലീപ് മാത്രം; കാരണഭൂതൻ ഇനി ഒറ്റയ്ക്കല്ലാലോ!


കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരങ്ങളും താരസംഘടനയും ആരോപണങ്ങളുടെ മുൾമുനയിൽ  നില്‍ക്കുമ്പോള്‍ അല്പമെങ്കിലും ആശ്വസിക്കുന്ന താരം നടന്‍ ദിലീപായിരിക്കും. താന്‍ ഒറ്റയ്ക്കല്ലല്ലോ എന്ന് ഇനി ദിലീപിന് ആശ്വസിക്കാം.Dileep is the only one who is very happy when all the stars are standing in Mulmuna

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം വർഷങ്ങളായി സംഘടനയിലും സിനിമാ മേഖലയിലും പൊതുസമൂഹത്തിലും ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായിരുന്നു ദിലീപിന്‍റെ അവസ്ഥ. 

താരസംഘടനയോ മുതിര്‍ന്ന താരങ്ങളോ ദിലീപിനെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും ദിലീപിനെ പൊതുവേദികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായിരുന്നു അനുഭവം. താരനിശകളില്‍ പോലും ദിലീപിനെ ക്ഷണിക്കാന്‍ സംഘടനകള്‍ മടിക്കുന്ന സാഹചര്യമായിരുന്നു.

ദിലീപിനെ മാത്രം മോശക്കാരനാക്കി ചിത്രീകരിക്കുന്നതില്‍ സന്തോഷം കണ്ടവരും ഏറെയുണ്ടായിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്ഥിതി മാറി. ആരൊക്കെ പെടും, ഇനി പെടാനുണ്ട് എന്നത് ആര്‍ക്കും അറിയാത്തതാണ് സ്ഥിതി.

സിദ്ദിഖും മുകേഷും മണിയന്‍പിള്ള രാജുവും ഉള്‍പ്പെടെയുള്ള മലയാള സിനിമയിലെ പല താരങ്ങളും ഇപ്പോള്‍ ആരോപണങ്ങളുടെ മുള്‍മുനയിലാണ്.

പലരും അറസ്റ്റ് ഭീഷണിയും നേരിടുന്നു. ആരോപണ വിധേയരുടെ എണ്ണം 14 കഴിഞ്ഞു. ഇനിയും വമ്പന്മാര്‍ ലിസ്റ്റിലേയ്ക്ക് കടന്നുവരുമെന്നും ഉറപ്പ്. 

അതിനാല്‍ തന്നെ മാന്യന്മാരൊക്കെ ഇപ്പോള്‍ തനിക്ക് തുല്യരാണെന്ന കാര്യത്തില്‍ ദിലീപിനും ആശ്വസിക്കാം.

പക്ഷേ എല്ലാത്തിനും കാരണക്കാരന്‍ ദിലീപ് ആണെന്ന ആക്ഷേപം പലരും ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കുന്നുമുണ്ട്.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img