ലക്നൗ: ഉത്തർപ്രദേശിലെ വാരാണാസിയിലാണ് വിചിത്രമായ കൊലപാതകം നടന്നത്. കാമുകിയും പുതിയ കാമുകനും ചേർന്ന്, മുൻ കാമുകനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഔസംഗഞ്ച് സ്വദേശിയായ ദിൽജിത്ത് (33) ആണ് കൊല്ലപ്പെട്ടത്.
ഒരു മാസത്തിലേറെയായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് ദിൽജിത്തിനെ കൊലപ്പെടുത്താൻ യുവതിയും പുതിയ കാമുകനായ രാജ്‌കുമാറും തീരുമാനിച്ചത്.
രാത്രിയിൽ ദിൽജിത്ത് വീടിന് പുറത്ത് കാമുകിയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ നിലവിലെ കാമുകനായ രാജ്‌കുമാർ വെടിയുതിർക്കുകയായിരുന്നു.
ആക്രമണം നടന്ന ഉടൻ തന്നെ ദിൽജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
മാസങ്ങൾക്കു മുൻപ് മറ്റൊരു പെൺകുട്ടിയുമായി ദിൽജിത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നിട്ടും മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ദിൽജിത്ത് തയ്യാറായിരുനില്ല.
ഇതേതുടർന്നാണ് യുവതി പുതിയ കാമുകനായ രാജ്കുമാറുമായി ചേർന്ന് ദിൽജിത്തിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയത്. കൊലപാതകത്തിൽ പ്രതികളായ രാജ്‌കുമാറിന്റെയും, യുവതിയുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.