web analytics

മുംബൈ പൊലീസിന്‍റെ പേജ് കേരള പൊലീസ് ഹാക്ക് ചെയ്‌തോ? അതോ അഡ്മിൻ മലയാളിയാണോ? സംശയം ഉന്നയിച്ച് സോഷ്യൽ മീഡിയ

രംഗണ്ണന്റെ കരിങ്കാളി സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ചിരിയും ദേഷ്യവും ഒരേ സമയം മാറിമാറി വരുന്ന രംഗണ്ണന്റെ പ്രകടനം ഇപ്പോൾ മുംബൈ പൊലീസും ഏറ്റെടുത്തിരിക്കുകയാണ്. രംഗണ്ണന്‍റെ മുഖഭാവം മാറുന്നതിനനുസരിച്ചുള്ള സുരക്ഷാ നിര്‍ദേശങ്ങളാണ് മുംബൈ പൊലീസിന്റെ സൈബര്‍ പേജിൽ പങ്കുവെച്ച റീലില്‍ ഉള്ളത്. മുംബൈ പൊലീസിന്‍റെ ഇന്‍സ്​റ്റഗ്രാം പേജില്‍ റീല്‍ പങ്കുവച്ചതിന് പിന്നാലെ രസകരമായ കമന്‍റുകളാണ് വരുന്നത്. ”മുംബൈ പൊലീസിന്‍റെ സോഷ്യല്‍ മീഡിയ മാനേജര്‍ മലയാളി ആണോ” എന്നും ”മുംബൈ പൊലീസിന്‍റെ പേജ് കേരള പൊലീസ് ഹാക്ക് ചെയ്‌തോ” എന്നുമൊക്കെയാണ് കമന്റുകൾ. ഒരുകാലത്ത് ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ റീലായിരുന്നു ഇത്. ആവേശത്തിലെ കരിങ്കാളി വീണ്ടും ഹിറ്റായതോടെ നിരവധിപ്പേരാണ് റീലുകളുമായി രംഗത്തെത്തിയത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ്ഫാസിൽ ചിത്രം ആവേശം വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

കോഴിക്കോട് കല്ലുത്താൻകടവിൽ ലോറി ബൈക്കിലിടിച്ച് അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട് കല്ലുത്താൻകടവ് ജംക്‌ഷനു സമീപം...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

Related Articles

Popular Categories

spot_imgspot_img