ഇന്ദ്രജിത്ത് സുകുമാരൻ സിനിമ മോശമെന്ന് പ്രേക്ഷകൻ; മറുപടിയുമായി നടി
ഇന്ദ്രജിത്ത് സുകുമാരൻ നായകനായ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ റിലീസിനോടനുബന്ധിച്ച് നടന്ന തിയറ്റർ വിസിറ്റിൽ നടി ദിവ്യ പിള്ളക്കും ചിത്ര സംഘത്തിനും അപ്രതീക്ഷിത അനുഭവം.
സിനിമയെ കുറിച്ച് കടുത്ത നെഗറ്റീവ് അഭിപ്രായം തുറന്നുപറഞ്ഞ ഒരാൾക്കും അണിയറപ്രവർത്തകർക്കും തമ്മിൽ ചെറിയ വാക്കുതർക്കം ഉണ്ടായി.
ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് ഇഷ്ടപ്പെട്ടോ എന്ന ചോദ്യം ഉയർന്നപ്പോൾ, തിയറ്ററിൽ നിന്നിറങ്ങിയ പ്രേക്ഷകൻ തുറന്ന് വിമർശിച്ചു:
“വളരെ മോശം സിനിമ. കുടുംബസമേതം വന്നതാണ്. ഇത്തരമൊരു കണ്ടന്റ് സമൂഹത്തിൽ കാണിക്കരുത്. എനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല. ഇത് എന്റെ അഭിപ്രായമാണ്. ഇത്രയും പ്രതീക്ഷിച്ചില്ല.”
ഇത് കേട്ട ചില അണിയറപ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും, നടി ദിവ്യ പിള്ള ഉടനടി ഇടപെട്ട് പ്രേക്ഷകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ചു.
“നെഗറ്റീവ് പറയുന്നതിൽ തെറ്റില്ല. സിനിമ കാണുന്ന പ്രേക്ഷകന് അതു പറയാനുള്ള അവകാശമുണ്ട്. എല്ലാവരും നല്ലത് മാത്രമെന്ന് പറയണമെന്നില്ല. കുറച്ച് നെഗറ്റീവ് അഭിപ്രായങ്ങളും വന്നേക്കാം, അത് ശരിയാണ്,” – ദിവ്യ വ്യക്തമാക്കി.
ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ‘ധീരം’ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്.
റെമോ എന്റർടെയ്ൻമെന്റ്സും മലബാർ ടാക്കീസും ചേർന്നാണ് നിർമ്മാണം. ദിവ്യ പിള്ള, അജു വർഗീസ്, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തിയ ‘ധീരം’ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ
ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ദിവ്യ പിള്ള, അജു വർഗീസ്, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
English Summary
During the theatre visit of Indrajith Sukumaran’s crime investigation thriller “Dheera”, a viewer openly criticized the movie, calling it “very bad” and unsuitable for families. This led to a brief argument between him and some crew members.
However, actress Divya Pillai intervened and supported the viewer’s right to express negative opinions, stating that every audience member has full freedom to share their honest feedback.
Dheera is directed by Jithin T. Suresh and features Divya Pillai, Aju Varghese, Nishanth Sagar, Ranjith Panicker, Reba Monica John, and others in key roles.
dheera-theatre-visit-divya-pillai-supports-viewer-criticism
Dheera, Indrajith Sukumaran, Divya Pillai, Malayalam Cinema, Film News, Theatre Visit, Controversy, Movie Review, Mollywood









