web analytics

ധനുഷിൻ്റെ സിനിമ സെറ്റിൽ വൻ തീപിടുത്തം

ചെന്നൈ: ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്‍ലി കടൈ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

തമിഴ്നാട് തേനി ആണ്ടിപ്പട്ടിയിലെ സെറ്റിലാണ് സംഭവം നടന്നത്. ചെറിയ തീപിടിത്തം ശക്തമായ കാറ്റിൽ പടർന്നു പിടിക്കുകയായിരുന്നു.

പിന്നീട് അഗ്നിശമന സേന സ്ഥലത്ത് എത്തി തീ അണച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്.

എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സിനിമയുടെ അടുത്തഘട്ട ചിത്രീകരണം മറ്റൊരു പ്രദേശത്തേക്ക് മാറ്റിയിരുന്നുവെങ്കിലും ഇവിടത്തെ സെറ്റ് പൊളിച്ചു നീക്കിയിരുന്നില്ല.

ധനുഷ് ഉൾപ്പെടെ സിനിമാ സംഘത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‍ലി കടൈ.

ധനുഷ്, നിത്യ മേനോൻ, രാജ്കിരൺ, സത്യരാജ്, പാർഥിപൻ, അരുൺ വിജയ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ജി വി പ്രകാശ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഏപ്രിൽ 10 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഷൂട്ടിങ് പൂർത്തിയാകാത്തതിനാൽ ഒക്ടോബർ 1 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img