web analytics

ഏത് അന്ധതയും അതിജീവിക്കും; കൃത്രിമ കണ്ണുകൾ വികസിപ്പിച്ച് ഗവേഷകർ; ബയോണിക് ഐ പ്രവർത്തിക്കുന്നത് ഇങ്ങനെ…

ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി അന്ധരിൽ കാഴ്ച പൂർണ്ണമായി വീണ്ടെടുക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ ബയോണിക് ഐ വികസിപ്പിച്ചെടുത്തു.Developed the world’s first bionic eye to fully restore sight in the blind

ഏത് രൂപത്തിലും അന്ധത അനുഭവിക്കുന്ന ആളുകൾക്ക് വീണ്ടും കാണാൻ കഴിയുന്ന ഒരു സംവിധാനം തങ്ങൾ നിർമ്മിച്ചതായി മോനാഷ് സർവകലാശാലയിലെ സംഘം അവകാശപ്പെടുന്നു.

അവരുടെ അഭിപ്രായത്തിൽ, ഇത് ലോകത്തിലെ ആദ്യത്തെ ബയോണിക് കണ്ണാണ്.
ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്രിമ കണ്ണുകൾ (ബയോണിക് ഐ) വികസിപ്പിച്ച് ​​ഗവേഷകർ. ഓസ്ട്രേലിയയിലെ മോനാഷ് സർവകലാശാലയിലെ ​ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നിൽ.

എന്താണ് ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം?

കണ്ണുകളിൽ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങൾ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷൻ സിസ്റ്റം തലച്ചോറിൻ്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകൾ അയയ്ക്കുകയാണ് ചെയ്യുന്നത്.

ഇതിലൂടെ കാഴ്ചയില്ലാത്തവർക്ക് വസ്തുക്കൾ കാണാൻ സാധിക്കും. ബയോണിക് ഐ മൃ​ഗങ്ങളിൽ വിജയകരമായി പരീക്ഷിച്ച ശേഷം മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനായി മെൽബണിൽ തയ്യാറെടുക്കുകയാണ്. കാഴ്ചയില്ലാത്ത നിരവധി ആളുകൾക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണ്.

പ്രത്യേകം രൂപകൽപ്പന ചെയ്ത ശിരോവസ്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന മിനിയേച്ചർ കാമറയും വിഷൻ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വൽ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറിൽ ടൈലുകള്‍, വയർലെസ് റിസീവറുകൾ, മൈക്രോ ഇലക്ട്രോഡുകൾ എന്നിവ സ്ഥാപിക്കും. ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷൻ സിസ്റ്റം പ്രവർത്തിക്കുക. കണ്ണിൻ്റെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന രീതിയിലാണ് ജെന്നാരിസ് സിസ്റ്റം നിർമിച്ചിരിക്കുന്നത്.

കാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ നിന്ന് പ്രോസസർ ഉപയോഗപ്രദമായ ഡാറ്റ തലച്ചോറില്‍ സ്ഥാപിച്ചിരിക്കുന്ന ടൈലുകളിലേക്ക് സിഗ്നൽ ആയി അയക്കുന്നു. തുടര്‍ന്ന് മസ്തിഷ്കത്തിൻ്റെ പ്രാഥമിക വിഷ്വൽ കോർട്ടക്സില്‍ സ്ഥാപിച്ചിരിക്കുന്ന മൈക്രോ ഇലക്‌ട്രോഡുകൾ തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും ഇത് ഫോസ്ഫെൻസ് എന്ന പ്രകാശത്തിൻ്റെ ഫ്ലാഷുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം ഫോസ്ഫെനുകളെ ചിത്രങ്ങളായി വ്യാഖ്യാനിക്കാൻ മസ്തിഷ്കം പരിശീലിക്കുന്നു.

2020 മുതലാണ് ജെന്നാരിസ് സിസ്റ്റം ഉപയോ​ഗിച്ചുള്ള ബയോണിക് കണ്ണുകൾ വികസിപ്പിക്കാനുള്ള ​ഗവേഷകരുടെ ശ്രമം തുടങ്ങുന്നത്. എന്നാൽ റെറ്റിനയുടെ കോൺകേവ് ആകൃതി പുനർനിർമിക്കുന്നതിൽ പലതവണ പരാജയപ്പെട്ടു. വിപുലമായ സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാണ് സ്വാഭാവിക രീതിക്ക് സമാനമായ കാഴ്ച ശക്തിയിലേക്കെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img