ആലപ്പുഴ: സ്വകാര്യ റിസോർട്ടിന്റെ മതിൽ പൊളിച്ച സംഭവത്തിൽ എച്ച് സലാം എംഎൽഎയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടപടി. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.
കേസിൽ പൊതുമരാമത്ത് എന്‍ജിനീയറും കോണ്‍ട്രാക്ടറുമാണ് രണ്ടും മൂന്നും പ്രതികൾ. ഡിസംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിക്കുകയായിരുന്നു.
റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില്‍ പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു സലാം എംഎല്‍എ ജെസിബിയുമായി എത്തി മതില്‍ പൊളിച്ചത്.