ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ
ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ശക്തമായ നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം സുരക്ഷാസേന ഇന്ന് പുലർച്ചെ തന്നെ മുഖ്യപ്രതിയായ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് പൊളിച്ചു നീക്കി.
സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് വീട് പൂർണ്ണമായും തകർത്തത്.ജയ്ഷെ മുഹമ്മദിന് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന് ഉറപ്പായതോടെയാണ് ഈ നടപടി. വീട്ടിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മറ്റ് കുടുംബാംഗങ്ങളെ സുരക്ഷിതമായി മാറ്റിയതിന് ശേഷമാണ് വീട് ഇടിച്ചത്. പഹൽഗാം ഭീകരാക്രമണ ഗൂഢാലോചന കേസിൽ നേരത്തെയും പ്രതികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. അതേ മാതൃകയാണ് ഡൽഹി സംഭവത്തിലും പിന്തുടർന്നത്.
പൊട്ടിത്തെറിച്ച കാറ് ഓടിച്ചിരുന്നത് ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്രസർക്കാരിന്റെ ‘ഷൂന്യ സഹന നയം’ പ്രകാരം ശക്തമായ നടപടികൾ ആരംഭിക്കുകയും ചെയ്തു.
തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തിൽ 13 പേർ മരിക്കുകയും ഇരുപതിൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എൻഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷ ഉണ്ടാകും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും വ്യക്തമാക്കി.
ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കടുത്ത നടപടി എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കി തുടങ്ങി സൈന്യം.
സ്‌ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡോ. ഉമര്‍ നബിയുടെ വീടി ഇടിച്ച് നിരത്ത്. പുല്‍വാമയിലെ വീടാണ് ഇന്ന് പുലര്‍ച്ചയോടെ സുരക്ഷാസേന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്ത് തരിപ്പണമാക്കിയത്.
തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭാഗമാണ് ഉമര്‍ എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വീട് തകര്‍ത്തത്. വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധുക്കള്‍ പോലീസ് കസ്റ്റഡിയിലാണ്.
മറ്റുളളവരെ മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കെതിരെയും വീട് തകര്‍ക്കുന്ന നടപടി സ്വീകരിച്ചിരുന്നു. ഇതുതന്നെയാണ് ഡല്‍ഹി കേസിലും ആവര്‍ത്തിച്ചിരിക്കുന്നത്.
പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിളുമായി ഒത്തുനോക്കിയാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സഫോടനത്തില്‍ 13 പേര്‍ മരിക്കുകയും 20-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:
The Indian security forces have demolished the Pulwama home of Dr. Umar Nabi, the key conspirator behind the Delhi Red Fort blast.









