ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. കസ്റ്റഡി കാലാവധി മെയ് 20 വരെ ഡൽഹി കോടതിയാണ് നീട്ടിയത്. ഇന്ന് കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് സിബിഐ, ഇഡി പ്രത്യേക ജഡ്ജി കാവേരി ബവേജ കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. കേസിൽ കെജ്‌രിവാളിന്റെ കൂട്ടുപ്രതി ചൻപ്രീത് സിംഗിൻ്റെ ജുഡീഷ്യൽ കസ്റ്റഡിയും മെയ് 20 വരെ നീട്ടിയിട്ടുണ്ട്.
അതിനിടെ ഇടക്കാല ജാമ്യത്തില്‍ വിട്ടാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അനുവദിക്കില്ലെന്ന് ഇന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. കെജ്രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീം കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇഡി പാലിച്ചോയെന്ന് പരിശോധിക്കുമെന്നും അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടുവെന്നും ഇഡിയോട് സുപ്രീം കോടതി ചോദിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യില്ലെന്ന് അരവിന്ദിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.
Read More: വെസ്റ്റ് നൈല്‍ പനി: ജാഗ്രത നിർദ്ദേശവുമായി വീണ ജോര്‍ജ്; കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനം