ഡീപ് ഫെയ്ക്ക് വീഡിയോയ്ക്ക് ഇരയായി ഐശ്വര്യ റായിയും. ഐശ്വര്യ റായിസ്വിമ്മിങ് പൂളിൽ കുളിക്കുന്നതിന്റെ വ്യാജ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബാത്തിങ് ഐശ്വര്യ എന്ന പേരിൽ നവംബർ 28 മുതൽ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാൽ അടുത്തിടെയാണ് വിഡിയോ വൈറലാകുന്നത്. ഐശ്വര്യ റായിയുടെ യഥാർഥ ചിത്രമാണെന്ന തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്. ഡീപ് ഫെയ്ക് വിഡിയോകൾ ഇങ്ങനെ നിരന്തരമായി പ്രചരിക്കുന്നത് കാണാതായ സുരാക്ഷാവെല്ലുവിളിയാണ് ഉയർത്തുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക് വിഡിയോ പുറത്തുവന്നത്തിനു പിന്നാലെ നിര്വാദ് പ്രശസ്തരായ വ്യക്തികളാണ് ഇത്തരം വ്യാജ വീഡിയോകൾക്ക് ഇരയായിരിക്കുന്നത്.
രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക് വീഡിയോ’ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. യഥാർത്ഥ വീഡിയോയിൽ ബ്രിട്ടീഷ് ഇന്ത്യൻ പെൺകുട്ടി ‘സാറ പട്ടേൽ’ ആയിരുന്നു , എന്നാൽ അവരുടെ യഥാർത്ഥ മുഖത്തിന് പകരം രശ്മിക മന്ദാനയുടെ മുഖം മോർഫ് ചെയ്യുകയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ ഇതിനെതിരെ പ്രതികരിക്കുകയും മൊത്തത്തിലുള്ള ഈ വികലമായ മാനസികാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ കർശന നടപടി വേണമെന്ന് ബിഗ് ബി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു.