web analytics

പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി: ചുറ്റും ലഹരി വസ്തുക്കൾ

എറണാകുളം പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണെന്ന് പ്രാഥമിക നിഗമനം. അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചത് ആകാമെന്നാണ് സൂചന. പെരുമ്പാവൂർ പൊലീസ് എത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

യുകെയിൽ ഭീതി പരത്തി ഏഷ്യക്കാരുടെ വീട് തെരഞ്ഞു പിടിച്ച് മോഷ്ടിക്കുന്ന കള്ളൻ വിലസുന്നു..! പിന്നിൽ ഒരേയൊരു കാരണം….

യുകെയിൽ ഏഷ്യൻ വംശജരുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണസംഘം വിലസുന്നു. അടുത്തിടെ നടന്ന പത്തോളം മോഷണങ്ങളുടെ അന്വേഷണത്തിനിടയിൽ ഒരെണ്ണത്തില്‍ സിസിടിവിയില്‍ മോഷ്‌ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ഒരു ലക്ഷം പൗണ്ടിലേറെ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് ഒരു വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. മറ്റൊരിടത്ത് നടന്ന മോഷണത്തില്‍ വീട്ടുടമയുടെ ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റുവരെ കള്ളന്‍ കൊണ്ടുപോയി.

ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണ്ണവും സ്വർണാഭരണങ്ങളും കൈവശം വയ്ക്കുന്നു എന്നതിനാലാണ് ഏഷ്യന്‍ വംശജരുടെ വീടുകൾ മോഷ്ടാക്കള്‍ ഉന്നം വയ്ക്കുന്നതെന്ന് പോലീസ് പറയുന്നു.

ജനുവരി 21നും മാര്‍ച്ച് 16നും ഇടയിലായി യോര്‍ക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നടന്ന പത്ത് മോഷണക്കേസുകളാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.

വിവാഹ സമയത്ത് വധുവിന് സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിക്കുന്ന രീതിയുള്ളതിനാണ് കള്ളന്‍ ഇസ്ലാം മത വിശ്വാസികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്‌. മോഷണത്തിനിടെ സിസിടിവിയിൽ കുടുങ്ങിയ കള്ളനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 പ്രധാന ആക്രമണങ്ങളുടെ സൂത്രധാരൻ

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ചെന്നൈ: ഇന്ത്യയിലെ ഏറ്റവും...

പത്തനംതിട്ടയിൽ 14 വയസ്സുകാരിക്ക് ക്രൂരപീഡനം; ക്രൂരത ഒന്നര വയസുള്ള ഇളയകുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പത്തനംതിട്ടയിൽ 14 വയസ്സുകാരിക്ക് ക്രൂരപീഡനം പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും ലൈംഗിക അതിക്രമം. പ്രായപൂർത്തിയാകാത്ത...

ഇനി ആളില്ലാതെ ഓടേണ്ട; കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’

കെഎസ്ആർടിസിയിലും, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ വരുന്നു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും മറ്റും സർവീസുകൾ...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; 6 പേർക്ക് പരിക്ക്

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം മലപ്പുറത്ത് ദേശീയപാതയിൽ...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

Related Articles

Popular Categories

spot_imgspot_img