web analytics

പാകിസ്താൻ മുക്കി​ന്റെ പേര് മാറ്റും

കൊല്ലം: കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്താൻ മുക്കി​ന്റെ പേര് മാറ്റാൻ തീരുമാനം.

ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോ​ഗത്തിലാണ് പാകിസ്താൻ മുക്കി​ന്റെ പേര് മാറ്റാൻ തീരുമാനമായത്.

പഞ്ചായത്തിലെ ബിജെപി അം​ഗങ്ങളാണ് പാകിസ്താൻ മുക്കിന്റെ പേരുമാറ്റണമെന്ന ആവശ്യം യോ​ഗത്തിൽ ഉന്നയിച്ചത്. ഐവർകാല എന്ന പേരിലാണ് സ്ഥലം അറിയപ്പെടുക.

കുന്നത്തൂർ പഞ്ചായത്ത് കമ്മിറ്റി യോ​ഗത്തിലെ 17 അം​ഗങ്ങളിൽ 16 പേരും നിർദ്ദേശത്തെ അനുകൂലിച്ചു.

എന്നാൽ സിപിഎമ്മിന്റെ പഞ്ചായത്ത് അം​ഗം ഇതിനെ എതിർത്തു. യോ​ഗത്തിന്റെ മിനിറ്റിസ് സംസ്ഥാന സർക്കാരിന്റെ അം​ഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് സർക്കാർ അനുമതിയോടെ ഔദ്യോ​ഗികമായി പേര് നീക്കം ചെയ്യും.

ശത്രുരാജ്യമായ പാകിസ്താന്റെ പേരിൽ സ്വന്തം നാട് അറിയപ്പെടുന്നത് നാണക്കേടാണെന്നും പേരുമാറ്റണമെന്നും പ്രദേശവാസികൾ നേരത്തെ ആവശ്യപ്പട്ടിരുന്നു.

കൊല്ലം-പത്തനംതിട്ട അതിർത്തിയായ കടമ്പനാട്ട് നിന്നും രണ്ട് കിലോ മിറ്റർ അകലെയാണ് പാകിസ്താൻ മുക്ക് എന്ന പ്രദേശം. ഐവർക്കവല പടിഞ്ഞാറ്- വടക്ക് വാർഡിലാണ് ഈ സ്ഥലം.

ഏഴ് പതിറ്റാണ്ടായി സ്ഥലം പാകിസ്താൻ മുക്ക് എന്നാണ് അറിയപ്പെടുന്നത്. നേരത്തെയും പേരുമാറ്റാനുള്ള ശ്രമം നടന്നിരുന്നു.

ശാന്തിസ്ഥാൻ എന്ന പേരാണ് പ്രദേശവാസികൾ നിർദ്ദേശിച്ചത്. രാഷ്‌ട്രീക്കാർ മറ്റ് പല പേരുകളും മുന്നോട്ട് വച്ചു. പക്ഷെ അതൊന്നും പ്രാബല്യത്തിൽ വന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img