web analytics

ക്രിസ്മസ് സ്പെഷൽ; 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം മറ്റന്നാൾ മുതല്‍

ക്രിസ്മസ് സ്പെഷൽ; 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം മറ്റന്നാൾ മുതല്‍

തിരുവനന്തപുരം: ഡിസംബർ മാസത്തിലെ റേഷൻ വിതരണം സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ആരംഭിക്കും.

ക്രിസ്മസ് പ്രമാണിച്ച് നീല കാർഡുടമകൾക്ക് 5 കിലോയും വെള്ള കാർഡുടമകൾക്ക് 10 കിലോയും അധിക അരി ലഭിക്കും.

കിലോയ്ക്ക് ₹10.90 നിരക്കിലാണ് വിതരണം. എല്ലാ കാർഡുടമകൾക്കും 1 ലിറ്റർ മണ്ണെണ്ണയും അനുവദിക്കും.

ഇതോടൊപ്പം സപ്ലൈകോ വഴി ഓരോ കാർഡിനും 2 ലിറ്റർ വെളിച്ചെണ്ണ ലിറ്ററിന് ₹319 നിരക്കിൽ ലഭ്യമാക്കും.

സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ വഴിയും സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ ഉൽപ്പന്നങ്ങളും ലഭ്യമാണ്.

ഓരോ കാർഡിനും ₹25-ക്ക് 20 കിലോ പച്ചരി/പുഴുങ്ങൽ അരി ലഭിക്കും. വനിതകൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങളിൽ 10% അധിക വിലക്കുറവും ഏർപ്പെടുത്തിയിട്ടുണ്ട്.

₹1000-ൽ മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 1 കിലോ പഞ്ചസാര ₹5-ക്ക് ലഭിക്കും.

₹500-ൽ മുകളിൽ സബ്സിഡി സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാം ശബരി ഗോൾഡ്‌ തേയില 25% വിലക്കുറവിൽ ലഭിക്കും.

ഡിസംബർ 21 മുതൽ ജനുവരി 1 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിൽ പ്രത്യേക ക്രിസ്മസ് ചന്തകൾ സംഘടിപ്പിക്കും.

താലൂക്ക് തലത്തിലും തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിലും ചന്തകൾ ഉണ്ടായിരിക്കും. 250-ലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ലഭിക്കും.

English Summary

The December ration distribution in Kerala will begin on Tuesday. For Christmas, blue card holders will receive an additional 5 kg of rice and white card holders 10 kg at ₹10.90 per kg. All cardholders will get 1 liter of kerosene. Supplyco will issue 2 liters of coconut oil per card at ₹319 per liter. Mobile supermarkets will offer subsidized and branded items. Each cardholder can purchase 20 kg of rice for ₹25, and women will get an additional 10% discount on non-subsidized items. Purchases above ₹1000 will earn 1 kg sugar for ₹5, and purchases above ₹500 will get 250 g Shabari Gold tea at 25% discount. Special Christmas markets will be held from December 21 to January 1 across six districts offering discounts on over 250 products.

december-ration-distribution-kerala-christmas-offers

Kerala, Ration Distribution, Supplyco, Christmas Market, Subsidy, Food Supplies, Government Scheme, Kerala News

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img