കോവിഡ് പ്രതിസന്ധി കാലം ഒഴിച്ചു നിർത്തിയാൽ യു.കെ.യിൽ 50 വർഷത്തിനിടെ ജനന നിരക്കിനേക്കാൾ മരണങ്ങൾ അധികരിച്ചു. 2023 ജൂണിൽ നടന്ന കണക്ക് അനുസരിച്ച് ജനന നിരക്കിനേക്കാൾ 16300 മരണങ്ങൾ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. Deaths outnumber births in the UK
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. വെയിൽസിലും , സ്‌കോട്ട്‌ലൻഡിലും ജനന നിരക്കിനേക്കാൾ വളരെ അധികമാണ് മരണ നിരക്ക്. വടക്കൻ അയർലൻഡിലും , ഇംഗ്ലണ്ടിലും വലിയ വ്യസ്ത്യാസമില്ല.
2023 ന്റെ മധ്യത്തിൽ യു.കെയിൽ ജനസംഖ്യയിൽ വലിയ വർധനവുണ്ടായിരുന്നു. കുടിയേറ്റമാണ് ജനസംഖ്യ വർധിക്കാൻ പ്രധാന കാരണമായത്. കുടിയേറ്റം മൂലം യു.കെ.യിൽ ഉണ്ടായ ജനസംഖ്യ വർധനവ് 6.85 ലക്ഷമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ നിലവിൽ ജനന നിരക്ക് ഏറെ കുറഞ്ഞിട്ടുണ്ട്. 2036 ആകുമ്പോഴേക്കും യു.കെ. ജനസംഖ്യ 74 ദശലക്ഷത്തിലെത്തുമെന്നും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ പുറത്തുവിട്ടു. കണക്കുകൾ സർക്കാർ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.