സൽമാൻ ഖാനെതിരായ വധഭീഷണിയിൽ വൻ ട്വിസ്റ്റ്; അറസ്റ്റിലായത് നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ്‌, പ്രശസ്തിക്ക് വേണ്ടിയെന്ന് മൊഴി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ വധഭീഷണിയ്ക്ക് പിന്നിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാനരചയിതാവ്‌. റിലീസിനൊരുങ്ങുന്ന സല്‍മാന്‍ ചിത്രമായ സിക്കന്ദറിലെ ‘മേന്‍ ഹൂന്‍ സിക്കന്ദര്‍…’ എന്ന പാട്ടെഴുതിയ യൂട്യൂബറെയാണ് മുംബൈ പോലീസ് പിടികൂടിയത്. നവംബര്‍ ഏഴിനാണു മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പിലേക്ക് സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊല്ലുമെന്ന് ഭീഷണി സന്ദേശമെത്തിയത്.(Death threats against Salman Khan; lyricist arrested)

യൂട്യൂബറും പാട്ടെഴുത്തുകാരനുമായ റസീല്‍ പാഷ എന്ന് വിളിക്കപ്പെടുന്ന 23-കാരനായ സൊഹൈല്‍ പാഷയാണ് പിടിയിലായത്. എന്നാൽ സല്‍മാനെ പ്രകീര്‍ത്തിച്ച് താന്‍ എഴുതിയ പാട്ട് ഹിറ്റാകാനും പണം ലഭിക്കാനും വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്നാണ് പ്രതി നൽകിയ മൊഴി.

അഞ്ചുലക്ഷം രൂപ തന്നാല്‍ സല്‍മാനെ വെറുതെ വിടാം, അല്ലാത്തപക്ഷം സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊന്നുകളയും എന്നായിരുന്നു സന്ദേശം. ഇതിനു പിന്നിൽ ബിഷ്‌ണോയ് സംഘമാണെന്ന് കരുതും എന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്. സെവ്‌രി കോടതിയില്‍ ഹാജരാക്കിയ പാഷയെ മജിസ്‌ട്രേറ്റ് സുഹാസ് ഭോസ്ലെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

spot_imgspot_img
spot_imgspot_img

Latest news

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

കാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത് കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി...

അപരിചിതൻ ക്ലാസ് മുറിയിൽ കയറി അജ്ഞാത വസ്തു കുത്തിവെച്ചു; നാലാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം

കുട്ടിയുടെ ശരീരത്തിൽ എന്താണ് കുത്തിവെച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല മുംബൈ: അപരിചിതനായ ഒരാൾ ക്ലാസ്...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

Other news

ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച; സന്തോഷം പ്രവാസികൾക്ക്; സാമ്പത്തിക വിദഗ്ധർ ഓർമപ്പെടുത്തുന്നത് മറ്റൊന്ന്

ദുബായ്: ഇന്ത്യൻ രൂപ റെക്കോഡ് തകർച്ച നേരിടുമ്പോൾ പ്രവാസ ലോകത്തിന് ആഹ്ലാദം....

ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ...

ഇരുട്ടിൻ്റെ മറവിൽ കുടക്കമ്പിയുമായി ഇറങ്ങും; ജനലിൽ തുളയിട്ട് ഒളിഞ്ഞുനോട്ടം; പ്രതിക്ക് മൂന്നര വര്‍ഷം തടവും പതിനാറായിരം രൂപ പിഴയും

തൃശൂര്‍: ഇരുട്ടിൻ്റെ മറവിൽ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട്...

യുഎസിൽ നിന്ന് 205 ഇന്ത്യൻ കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടു

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരിൽ ആദ്യഘട്ടത്തിൽ തിരിച്ചെത്തിക്കുന്നത് 205 പേരെയെന്ന് സ്ഥിരീകരണം....

ഭിക്ഷാടനത്തിന് നിരോധനം ഏർപ്പെടുത്തി ഭോപ്പാൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ ഭിക്ഷാടനത്തിന് പൂർണ നിരോധനം പ്രഖ്യാപിച്ച് ജില്ലാ...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

Related Articles

Popular Categories

spot_imgspot_img