പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

കൊല്ലം: ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോൺസന്റെ നിരന്തര പ്രേരണയിലാണ് മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നു പൊലീസ് പറഞ്ഞു. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

മനുവിനെ തന്റെ ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽ വെച്ച് ജോൺസൺ ദേഹോപദ്രവം ഏൽപ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

തുടർന്ന് പണം നൽകിയുള്ള ഒത്തുതീർപ്പിന് മനു വഴങ്ങാതായതോടെയാണ് പ്രതി വീഡിയോ ച്രരിപ്പിച്ചത്. സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനലുകൾ വഴിയും മനുവിനെ ജോൺസൺ സമ്മർദത്തിലാക്കി എന്നും പോലീസ് കൂട്ടിച്ചേർത്തു.

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു മുൻ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന ആരോപണം ഉയർന്നത്.

മനു മരണത്തിന് മുൻപ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവർത്തകനായ ആളൂർ പറഞ്ഞത്. പീഡന കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പം എത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പി.ജി മനു മാനസികമായി തകർന്നത്.

എന്നാൽ ഇക്കാരണത്താൽ വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്ന് മനുവിന് ഭയമുണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമ നടപടിയുമായി നീങ്ങുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ആളൂർ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

‘വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’: വഖഫ് ഹ‍ർജികളിൽ നിർണായക നിർദ്ദേശവുമായി സുപ്രീംകോടതി

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ നിർണ്ണായക നിർദ്ദേശങ്ങളുമായി സുപ്രീംകോടതി. വഖഫായി...

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ

വർക്കല: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ...

Other news

വെന്റിലേറ്ററിൽ കഴിയുന്നതിനിടെ എയർ ഹോസ്റ്റസായ യുവതിക്ക് പീഡനം; പ്രതി അറസ്റ്റിൽ

എയർ ഹോസ്റ്റസായ രോഗിയെ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ....

നമ്മുടെ ശരീരത്തിലെ ഈ 5 സ്ഥലങ്ങളിൽ ഒരിക്കലും തൊടാൻ പാടില്ല !! ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും !

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനുമുള്ള അതിന്റേതായ പ്രാധാന്യവും സവിശേഷതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട്...

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചോദ്യം ചെയ്യൽ; ഷൈൻ ഹാജരാകുമെന്ന് പിതാവ്

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ...

സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച ലഹരി സംഘം പിടിയിൽ

തിരുവല്ല: ചുമത്രയിൽ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ...

അഭിമാന നിമിഷം..! യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഇടം നേടി ഭഗവദ്ഗീതയും നാട്യശാസ്ത്രവും

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണിത്. യുനെസ്‌കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍...

Related Articles

Popular Categories

spot_imgspot_img