ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സമൂസയില്‍ എട്ടുകാലിയെ കണ്ടെത്തി. നഗരത്തിലെ പ്രശസ്തമായ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ച യഷ് അറോറ എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. A dead spider was found in Samoosa.
ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കടയിലെത്തിയ യുവാവ് സമൂസ വാങ്ങി കഴിക്കുന്നതിനിടെയാണ് ഉള്ളില്‍ ചത്ത എട്ടുകാലിയെ കണ്ടെത്തിയത്.
ഉടന്‍ തന്നെ യഷ് ഇക്കാര്യം കടയുടമയെ അറിയിച്ചു. സുരക്ഷിതമല്ലാത്ത ഭക്ഷണം വില്‍ക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാല്‍ സമൂസയില്‍ കണ്ടത് കൊതുകിനെയാണെന്ന വിചിത്ര വാദമായിരുന്നു കടയുടമയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മാത്രമല്ല, കൊതുക് സമൂസ വിറ്റതിന് ശേഷം വീണതാകാമെന്നുമുള്ള വാദവും കടയുടമ ഉന്നയിച്ചു.
യുവാവ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.