web analytics

ലഹരിയുടെ നീരാളികൈകളിൽ കേരളം; ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു; രണ്ടുമാസത്തിനിടെ ചികിത്സ തേടിയത് 11174 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞെന്ന് റിപ്പോർട്ട്. പ്രായപൂർത്തി ആയവരും അല്ലാത്തവരും എല്ലാം ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 11174 പേരെയാണ് ലഹരി മോചനകേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തിച്ചതെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിൽ 588 പേർ പ്രായപൂർത്തി ആകാത്തവരാണെന്നും വിമുക്തിയെ ഉദ്ധരിച്ചു കൊണ്ട് ഇം​ഗ്ലീഷ്മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും കൂടുതൽ പേർ ഇൻപേഷ്യന്റായി ചികിത്സ തേടിയത് പത്തനംതിട്ട ജില്ലയിലാണ് . കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 1446 പേരാണ് പത്തനംതിട്ടയിൽ വിമുക്തി കേന്ദ്രങ്ങളിൽ അഡ്മിറ്റായത്.

നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന അത്യന്തം ഭയാനകമായ സ്ഥിതി വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. ഇതേ കാലയളവിൽ 138,635 പേർ ഔട്ട് പേഷ്യന്റായി വിവിധ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ തേടിയതായും പത്ര റിപ്പോർട്ടിലുണ്ട്. 2021ൽ കേവലം 681 പ്രായപൂർത്തിയാകാത്തവരാണ് ചികിത്സ തേടിയത്. എന്നാൽ സ്ഥാനത്താണ് രണ്ട് മാസത്തിനിടയിൽ 588 പേർ ചികിത്സക്കായി അഡ്മിറ്റ് ചെയ്യപ്പെട്ടു എന്നത് നമ്മുടെ കൗമാരക്കാരുടെ ഇടയിലെ ലഹരിയുടെ സ്വാധീനം വ്യക്തമാക്കുന്നു. ക്രമേണ ഈ നിരക്ക് വർദ്ധിച്ചതായും കാണാനുണ്ട്. 2022 ൽ 1238, 2024 ൽ 2885 ആയും ഉയർന്നിട്ടുണ്ട്.

ലഹരിയുടെ ഉപയോഗവും വിപണനവും തടയാനായി പോലീസും എക്‌സൈസും ചേർന്ന് നടത്തുന്ന ഡി- ഹണ്ട് ഒരു മാസം പിന്നിടുമ്പോൾ ഇക്കാലയളവിൽ 7038 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. ഈ കേസുകളിലായി ആകെ 7307 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി 70277 പരിശോധനകൾ നടന്നു. എംഡി എം എ – 3.952 കിലോഗ്രാം, കഞ്ചാവ് 461.562 കിലോഗ്രാം, കഞ്ചാവ് ബീഡി 5132 എണ്ണം ഇക്കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഒന്നിലധികം തവണ ലഹരിക്കേസുകളിൽ പിടിയിലായത് 497 പേരാണെന്നും എക്‌സൈസിന്റെ കണക്കുകൾ പറയുന്നു. ഇതിൽ 242 പേർ അഞ്ചിലധികം കേസുകളിൽ പ്രതികളാണ്. ഇതിൽ പതിനൊന്ന് സ്ത്രീകളും ഒന്നിലേറെ കേസുകളിൽ പ്രതികളാണ്. കൊല്ലത്താണ് ഏറ്റവും കുടുതൽ പേർ പ്രതികളായത്.74 പേർ പിടിയിലായി. രണ്ടാം സ്ഥാനം കോട്ടയത്തിനാണ് – 69 പേർ.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img