web analytics

വൈറലാകാന്‍ വായില്‍ മണ്ണെണ്ണ നിറച്ച ശേഷം തീയില്‍ തുപ്പി; കൗമാരക്കാരന് ഗുരുതര പൊള്ളല്‍

വൈറലാകാന്‍ വായില്‍ മണ്ണെണ്ണ നിറച്ച ശേഷം തീയില്‍ തുപ്പി; കൗമാരക്കാരന് ഗുരുതര പൊള്ളല്‍

സമൂഹമാധ്യമങ്ങളില്‍ വൈറലാകാനുള്ള ശ്രമത്തിനിടെ അപകടകരമായ റീല്‍ എടുത്ത കൗമാരക്കാരന് ഗുരുതരമായി പൊള്ളലേറ്റു.

വായില്‍ മണ്ണെണ്ണ നിറച്ച ശേഷം ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തുപ്പി തീനാളങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ശ്രമം.

എന്നാല്‍ മണ്ണെണ്ണ പുറത്തേക്ക് തുപ്പിയതോടെ തീ പെട്ടെന്ന് പടര്‍ന്ന് കുട്ടിയുടെ മുഖത്തേക്കടക്കം പിടിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ എക്‌സില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തീ പിടിച്ച കുട്ടി നിലവിളിച്ചോടുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്നവര്‍ ഇടപെട്ട് തീ അണയ്ക്കുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

എന്നാല്‍ സംഭവം നടന്ന സ്ഥലം, കുട്ടിയുടെ നിലവിലെ ആരോഗ്യനില തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.

റീല്‍ നിര്‍മാണ ഭ്രാന്ത് ലോകമെങ്ങും അപകടങ്ങളായി മാറുന്നുവെന്ന ആശങ്കയാണ് സംഭവം വീണ്ടും ഉയര്‍ത്തുന്നത്.

മുന്‍പ് ട്രെയിന്‍ മുന്നിലും റോഡുകളിലും പാലങ്ങളിലുമെല്ലാം ജീവന്‍ പണയപ്പെടുത്തി റീല്‍ എടുത്തിരുന്ന പ്രവണത ഇപ്പോള്‍ കൂടുതല്‍ അപകടകരമായ സ്റ്റണ്ടുകളിലേക്ക് മാറുകയാണ്.

കുട്ടികളും കൗമാരക്കാരും ഇതിന് അടിമപ്പെടുന്ന സാഹചര്യമാണുള്ളത്.

വീഡിയോയ്‍ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ ‘ഇത് കണ്ടന്റ് അല്ല, അസംബന്ധമാണ്. മുഖത്ത് ഉണ്ടായ പൊള്ളല്‍ ദിവസങ്ങളിലോ മാസങ്ങളിലോ മാറുന്നതല്ല; ജീവിതകാലം മുഴുവന്‍ അതിന്റെ വില നല്‍കേണ്ടിവരും’ എന്ന മുന്നറിയിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍. സെപ്റ്റംബറില്‍ ഒഡീഷയില്‍ ഫയര്‍ സ്റ്റണ്ട് ചെയ്യാന്‍ ശ്രമിച്ച 14കാരി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു.

ഓഗസ്റ്റില്‍ യുഎസില്‍ 12കാരന്‍ വായില്‍ മദ്യം നിറച്ച് തീയിലേക്ക് തുപ്പിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ടെങ്കിലും, അതിന്റെ ഫലം കാണാന്‍ ഇനിയും സമയം വേണ്ടിവരുമെന്ന ആശങ്കയാണ് വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.

English Summary

A teenager suffered serious burn injuries while attempting a dangerous stunt for an Instagram reel. The act involved filling the mouth with kerosene and trying to create fire flames using a lighter, which backfired as flames spread to the face. The video has gone viral on social media platform X. Bystanders intervened and rushed the teen to hospital. The incident has renewed concerns over risky social media trends among teenagers, despite ongoing awareness campaigns.

dangerous-instagram-reel-kerosene-fire-stunt-teen-burns

Instagram reel, viral video, dangerous stunt, teenage accident, fire stunt, social media craze, burn injury, youth safety, viral reels, social media risk

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img