web analytics

കന്നുകാലികൾക്കുള്ള തീറ്റപ്പുല്ലുകൾ കരിഞ്ഞുണങ്ങി, ജലക്ഷാമവും അതിരൂക്ഷം; കനത്ത ചൂടിൽ ക്ഷീര കർഷകരും ദുരിതത്തിൽ; പ്ര​തി​ദി​നം നാ​ല് ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ പാ​ലി​ന്‍റെ കുറവെന്ന് മിൽമ

പാ​ല​ക്കാ​ട്: താപനില ക്രമാതീതമായി ഉയരുന്നതോടെ ല​ഭി​ക്കു​ന്ന പാ​ലി​ന്റെ അ​ള​വി​ലും ​ഗണ്യമായ കുറവ് വന്നെന്ന് മിൽമ. സം​സ്ഥാ​ന​ത്ത് പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ 10 ശ​ത​മാനം കുറഞ്ഞെന്നാണ് മിൽമയുടെ കണക്കുകൾ രേഖപ്പെടുത്തുന്നത്. പ്ര​തി​ദി​നം നാ​ല് ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ പാ​ലി​ന്‍റെ കു​റ​വാ​ണ് മൂ​ന്ന് മേ​ഖ​ല​ക​ളി​ൽ ​നി​ന്നു​മാ​യി അനുഭവപ്പെടുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

മ​ല​ബാ​ർ മേ​ഖ​ല യൂണിയനിൽ 75,000വും ​തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം മേ​ഖ​ല യൂ​നി​യ​നു​ക​ളി​ൽ യ​ഥാ​ക്ര​മം 2.5ഉം, 1.5​ഉം ല​ക്ഷം ലി​റ്റ​റി​ന്‍റെ​യും കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന് പ്ര​തി​ദി​നം നാ​ല് ല​ക്ഷം ലി​റ്റ​ർ പാ​ൽ മി​ൽ​മ ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 17 ല​ക്ഷം ലി​റ്റ​ർ പാ​ൽ പ്ര​തി​ദി​നം ആ​വ​ശ്യ​മു​ണ്ട്. എ​ന്നാ​ൽ, മൂ​ന്ന് യൂണി​യ​നു​ക​ളി​ലു​മാ​യി 13 ല​ക്ഷം ലി​റ്റ​ർ പാ​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​കു​ന്ന​ത്. കൂ​ടു​ത​ൽ പാ​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പാ​ല​ക്കാ​ട്ടും ഗ​ണ്യ​മാ​യ കു​റ​വ് രേഖപ്പെടുത്തി. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ലി​റ്റ​ർ പാ​ൽ പ്ര​തി​ദി​നം ല​ഭി​ച്ച പാ​ല​ക്കാ​ട്ട് ഇ​പ്പോ​ൾ 2,02,000 ലി​റ്റ​റാ​ണ് ല​ഭി​ക്കു​ന്ന​ത്.

പാ​ൽ ഉ​ൽ​പാ​ദ​നം വ​ലി​യ തോ​തി​ൽ കു​റ​ഞ്ഞ​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ടു​ത്ത പ്രതിസന്ധിയിലാണ്. പ​ച്ച​പ്പു​ല്ല് കി​ട്ടാ​നി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്തി​രു​ന്ന തീറ്റപ്പുല്ലുകൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. ചൂ​ട് ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച് പ​ശു​ക്ക​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി ന​ഷ്ട​മാ​കു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കാ​ത്ത​തു​മാ​ണ് പാ​ൽ ല​ഭ്യ​ത​യി​ൽ കു​റ​വ് വ​രു​ത്തു​ന്ന​ത്. പു​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും ജ​ല​ക്ഷാ​മ​വു​മാ​ണ് പാ​ൽ ഉ​ൽ​പാ​ദ​നം ഇ​ടി​യാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഒ​രു ലി​റ്റ​ർ പാ​ലി​ന് 50 മു​ത​ൽ 60 വ​രെ രൂ​പ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് മി​ൽ​മ വാ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ക​ർ​ഷ​ക​ന് ലി​റ്റ​റി​ന് 40 മു​ത​ൽ 45 വ​രെ രൂ​പ​യാ​ണ് ലഭിക്കുക.

 

Read Also: അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകിയില്ല; ഐസിയു പീഡനക്കേസ് അതിജീവിത സമരം പുനഃരാരംഭിച്ചു

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

Related Articles

Popular Categories

spot_imgspot_img