തൃശൂര്‍: ജില്ലയിൽ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് കനത്ത നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നല്‍ ചുഴലിയുണ്ടായത്. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.( Cyclone in Thrissur; Trees were uprooted and houses were damaged)
നിരവധി മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടി വീണിട്ടുണ്ട്. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയില്‍ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകള്‍ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകര്‍ന്നു. എടവഴിപ്പുറത്ത് വീട്ടില്‍ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Read Also: കനത്ത മഴ; ഈ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Read Also: തീവ്രവാദികളുടെ വെടിയേറ്റു; മണിപ്പൂരില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു
Read Also: സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മക്ക് ദാരുണാന്ത്യം