കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ നടി ഹണി റോസിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ നടപടി കടുപ്പിച്ച് പൊലീസ്. ഹണി റോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരീക്ഷണത്തിലാണ്. അശ്ലീല കമന്റിട്ട കൂടുതല്‍പേര്‍ക്കെതിരെ നടപടിയും കൂടുതല്‍ അറസ്റ്റുണ്ടാകും. Cyber attack against Honey Rose: Police tighten action
വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ അശ്ലീല പരാമർശം നടത്തുന്നവർക്കെതിരെ തുറന്ന യുദ്ധപ്രഖ്യാപനവുമായി നടി ഹണി റോസ് രംഗത്തെത്തിയിരുന്നു. . നിയമം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും അശ്ലീലം പറഞ്ഞാൽ നിയമവഴികൾ തേടുമെന്നും ഹണി വ്യക്തമാക്കി.
നവമാധ്യമങ്ങളിൽ അടക്കം ഹണിക്ക് പിന്തുണയേറുന്നതിനിടെ അശ്ലീല പരാമർശങ്ങളെ താരസംഘടനയായ അമ്മയും അപലപിച്ചു. ഹണിക്ക് നവമാധ്യമങ്ങളിൽ അടക്കം പരസ്യ പിന്തുണയുമായി ഒട്ടേറെ പേർ എത്തി. ഹണിറോസിനെതിരായ അശ്ലീല പരാമർശങ്ങളെ അപലപിച്ച താരസംഘടനയായ അമ്മ സ്ത്രീത്വത്തെയും തൊഴിലിനെയും അപലപിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. ആവശ്യമെങ്കിൽ ഹണിറോസിന് നിയമസഹായത്തിന് വഴിയൊരുക്കുമെന്നും താരസംഘടന അറിയിച്ചു.