web analytics

ബി​ഗ് ബോസ് മത്സരാർത്ഥി ജാസ്മിനെതിരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി പിതാവ്

കൊച്ചി: ബി​ഗ് ബോസ് സീസൺ 6 ലെ മത്സരാർത്ഥി ജാസ്മിൻ ജാഫറിനെതിരെയുള്ള സൈബർ ആക്രമണത്തിൽ പരാതി നൽകി പിതാവ് ജാഫർ. കൊല്ലം പുനലൂര്‍ പൊലീസിലാണ് ജാഫർ ഖാൻ പരാതി നൽകിയത്. ജാസ്മിന്റെ ഫോട്ടോ ഉപയോ​ഗിച്ച് മോശം പ്രചാരണം നടത്തുന്ന ഇൻസ്റ്റ​ഗ്രാം, യൂട്യൂബ് ഐഡികൾക്കെതിരെയാണ് പരാതി. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് പരാതിയെ കുറിച്ചുള്ള വിവരം പങ്കുവച്ചത്.

ദിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിന്‍റെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്. മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ. അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ.- ദിയ സന കുറിച്ചു.

റിയാലിറ്റിഷോ ആയ ബി​ഗ് ബോസ് സീസൺ 6ലെ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസറായിരുന്ന ജാസ്മിൻ ബിഗ് ബോസ് ഷോ ആരംഭിച്ചതു മുതൽ സൈബർ ആക്രമണം നേരിടുന്നുണ്ട്.

 

Read Also: സ്വന്തമായി ഫോൺ ഇല്ല, ദിവസങ്ങളോളം ഒരേ വസ്ത്രം ധരിക്കും; പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Read Also: കേരളത്തിൽ ഇനി വീടുകൾ തോറും മദ്യം എത്തിക്കും; ചാത്തൻ വാങ്ങിയിട്ട് കാര്യമില്ല, പ്രീമിയം വാങ്ങണം; ബുക്കിംഗിന് ആധാർ നിർബന്ധം; പുതിയ നിർദേശത്തിന് കൈയ്യടിച്ച് കുടിയൻമാർ

Read Also: തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ കേരളത്തിലോ? കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img