പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ ദേഷ്യം; സ്റ്റേഷനിലെത്തി കസ്റ്റഡി വാഹനങ്ങൾക്ക് തീയിട്ടു; ഒരാൾ പിടിയിൽ

പാലക്കാട്: പോലീസ് സ്റ്റേഷനിലെത്തി കസ്റ്റഡി വാഹനങ്ങൾക്ക് തീയിട്ടയാൾ പിടിയിൽ. പാലക്കാട് വാളയാറിലാണ് സംഭവം. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾക്കാണ് തീവെച്ചത്.(Custody vehicle set on fire at police station)

സംഭവത്തിൽ വാഹനം കത്തിച്ചതായി സംശയിക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിലാണ് വാഹനം കത്തിച്ചതെന്നാണ് സൂചന. മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇയാൾ വാഹനങ്ങൾക്ക് തീയിട്ടത്.

പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തീയിട്ട വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img