web analytics

നിർണായക നീക്കവുമായി സിഎസ്ഐ സഭ; മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യ തിരുവനന്തപുരത്ത് മത്സരിക്കും; കോൺഗ്രസിന് തിരിച്ചടിയായേക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായക നീക്കവുമായി സിഎസ്ഐ സഭ.
സി എസ് ഐ മുന്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഭാര്യയും മത്സരരംഗത്ത്. ധര്‍മ്മരാജ റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കി. ധര്‍മ്മരാജ റസാലം മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് ബിഷപ്പ് പദവി ഒഴിഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റസാലത്തിനെതിരെ ഇഡി കേസ് എടുത്തതും തുടര്‍ അന്വേഷണങ്ങളും വലിയ വിവാദം ആയിരുന്നു.

ഈ കേസില്‍ റസാലത്തെ ഇഡി ചോദ്യം ചെയ്തുകയും, അദ്ദേഹത്തിന്റെ വിദേശയാത്ര ഇഡി തടയുകയും ചെയ്തു. അന്ന് സിഎസ്‌ഐ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതും വലിയ വാര്‍ത്ത ആയിരുന്നു. ഇഡിയുടെ അന്വേഷണ നടപടികള്‍ തുടരുന്നതിനിടയിലാണ് ധര്‍മ്മരാജ റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം മത്സര രംഗത്തിറങ്ങുന്നത്.

തിരുവനന്തപുരത്ത് നിർണായക വോട്ട് ബാങ്ക് സിഎസ്ഐ സഭക്കുണ്ട്. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സാധാരണഗതിയില്‍ സിഎസ്ഐ വോട്ടുകൾ കോണ്‍ഗ്രസിനാണ് കിട്ടാറുള്ളത്. സഭയിലെ പ്രമുഖൻ്റെ ഭാര്യ തന്നെ മത്സരരംഗത്ത് ഇറങ്ങുന്നത് കോൺഗ്രസിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ധര്‍മ്മരാജ റസാലം ബിഷപ്പ് പദവി ഒഴിഞ്ഞത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റസാലത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തത് സഭക്കുള്ളിലും വലിയ വിവാദമായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നുവെന്ന സംശയത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് അടക്കം നാടകീയ സംഭവങ്ങൾ പലതും സഭയെ ചുറ്റിപ്പറ്റി ഉണ്ടായി. ഈ കേസിൽ ഇഡിയും ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണ നടപടികള്‍ തുടരുകയുമാണ്. കേന്ദ്ര ഇടപെടലുകളുടെ കുരുക്ക് ഇങ്ങനെ മുറുകുമ്പോഴാണ് റസാലത്തിന്റെ ഭാര്യ ഷെര്‍ലി റസാലം മത്സരരംഗത്തിറങ്ങുന്നത്.

അതിശക്തമായ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കോണ്‍ഗ്രസിനായി ശശി തരൂരും ഇടതു സ്ഥാനാര്‍ത്ഥിയായി പന്ന്യന്‍ രവീന്ദ്രനും മത്സരിക്കുമ്പോൾ, ബിജെപിക്കായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് രംഗത്തുള്ളത്. ഇതിനിടയിലേക്കാണ് റസാലത്തിന്റെ ഭാര്യ മത്സരത്തിന് ഇറങ്ങുന്നത്. ഷെര്‍ലി റസാലം പിടിക്കുന്ന ഓരോ വോട്ടും അതുകൊണ്ട് തന്നെ നിര്‍ണ്ണായകമാണ്. നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം മേഖലകളില്‍ സിഎസ്ഐക്ക് നിർണായക സ്വാധീനമുണ്ട്. ബിഷപ്പ് പദവി ഒഴിഞ്ഞെങ്കിലും ധര്‍മ്മരാജ് റസാലത്തിന് സഭയ്ക്കുള്ളില്‍ നല്ല സ്വാധീനമുണ്ട്. ഇതെല്ലാം പരിണിച്ചാൽ ഭാര്യയുടെ സ്ഥാനാർത്ഥിത്വം റസാലത്തിനും നിർണായകമാണ്.

സ്ഥാനാർത്ഥിത്വം സിഎസ്ഐ സഭക്കുള്ളിൽ ചർച്ചയാകും. നിലവിലെ സഭാ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഡോ.ടി.ടി.പ്രവീണ്‍ റസാലത്തിന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കിയിട്ടില്ല. റലാസത്തിന് എതിർപക്ഷത്ത് നിൽക്കുന്ന സിഎസ്ഐ മുന്‍ സെക്രട്ടറി ഡോ.റോസ്ബിസ്റ്റിന്റെ പിന്തുണ ആര്‍ക്കെന്നതും വ്യക്തമായിട്ടില്ല. നാളെ (വെള്ളി) സിഎസ്ഐ സംഘടിപ്പിക്കുന്ന വികാരിമാരുടെ യോഗത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥിളെയും ക്ഷണിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

അമിതഭാരം കയറ്റിയ ലോറികൾക്ക് ‘പൂട്ടിട്ട്’ ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3 കോടി രൂപ പിഴ

അമിതഭാരം കയറ്റിയ ലോറികൾക്ക് 'പൂട്ടിട്ട്' ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3...

Related Articles

Popular Categories

spot_imgspot_img