മുംബൈ: വിമാനങ്ങൾക്ക് നേരെ ഭീഷണി സന്ദേശം മുഴക്കിയ 17-കാരൻ പിടിയിൽ. മുംബൈ പൊലീസാണ് കാരനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴിയാണ് ഭീഷണി സന്ദേശം അയച്ചിരുന്നത്.(created a fake account and sent threatening messages to flights; 17-year-old arrested)
ബോംബ് ഭീഷണിയെ തുടർന്ന് ഒക്ടോബർ 14-ന് രണ്ട് വിമാനങ്ങൾ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു. സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് സാമൂഹമാധ്യമമായ എക്‌സിൽ സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങൾക്ക് നേരേ ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതർ പറഞ്ഞു.
ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവിൽ നിന്നുള്ള കൗമാരക്കാരനെയും പിതാവിനെയും മുംബൈ പൊലീസ് ചൊവ്വാഴ്ച വിളിപ്പിച്ചിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ഹോമിലേക്ക് കൊണ്ടുപോയി. പിതാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടെ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതിൽ ചില വിമാനങ്ങൾ വിദേശ രാജ്യങ്ങളിലേക്കുള്ളതായിരുന്നു.