web analytics

ക്രേസി കള്ളന്മാർ; മോഷ്ടിച്ചത്പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ടയറുകൾ; മൂക്കിൻ തുമ്പിലെ മോഷണം കണ്ട് മൂക്കത്ത് വിരൽ വെച്ച് പാറശാല പോലീസ്

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ടയറുകൾ മോഷണം പോയി. പാറാശാല സബ്ബ് ട്രഷറി, വില്ലേജ് ഓഫീസ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി, പോലീസ് സ്‌റ്റേഷൻ, പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസ് എന്നീ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ടയറുകളാണ് മോഷ്ടിക്കപ്പെട്ടത്.വിവിധ കേസ്സുകളിലായി പാറശ്ശാല പോലീസ് പിടികൂടി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാറുകളിൽനിന്നായി നാല് ടയറുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.

പോലീസ് സ്‌റ്റേഷന് മുന്നിൽനിന്ന് 50 മീറ്റർ അകലെ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കോർപ്പിയോ എസ്.യു.വിയുടെ പിന്നിലെ രണ്ട് ടയറുകളും മുന്നിലെ ഒന്നും ഇയോൺ കാറിന്റെ പിന്നിലെ ഒരു ടയറുമാണ് ബുധനാഴ്ച രാത്രിയിൽ മോഷണം പോയത്.

പാറശ്ശാല ബ്ലോക്ക് ഓഫീസിന്റെ മതിലിനോട് ചേർന്ന് പോലീസ് സ്‌റ്റേഷൻ റോഡിലാണ് രണ്ട് വാഹനങ്ങളും നിർത്തിയിട്ടിരുന്നത്. ടയറുകൾ മോഷ്ടിക്കപ്പെട്ട കാര്യം ഈ റോഡിലൂടെ പതിവായി സഞ്ചരിക്കുന്നവരാണ് ശ്രദ്ധിച്ചത്. സംഭവത്തിൽ പാറശ്ശാല പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വാഹനങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർക്ക് മാത്രമേ ഇത്തരത്തിൽ വേഗത്തിൽ ടയറുകൾ ഇളക്കിമാറ്റുവാൻ സാധിക്കുകയുളളൂ എന്ന നിഗമനത്തിലാണ് പോലീസ്. ഇക്കാര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

അധികാരത്തിന്റെ ‘അക്കാദമിക്’ ലീലാവിലാസങ്ങൾ; മിണ്ടാതിരുന്നാൽ കിട്ടുന്ന ‘സീറോ ടോളറൻസ്’! ‘ഇരയും അതിജീവിതയും അല്ല, ഞാൻ ആശ, അപമാനിച്ചത് കുഞ്ഞുമുഹമ്മദ്’

അധികാരത്തിന്റെ ‘അക്കാദമിക്’ ലീലാവിലാസങ്ങൾ; മിണ്ടാതിരുന്നാൽ കിട്ടുന്ന ‘സീറോ ടോളറൻസ്’! ‘ഇരയും അതിജീവിതയും...

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ ‘സമിതി നിർണ്ണയം’ പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും തഴഞ്ഞില്ല

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ 'സമിതി നിർണ്ണയം' പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും...

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന ചിത്രവും, പണി മൊത്തത്തിൽ പാളി…

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന...

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

Related Articles

Popular Categories

spot_imgspot_img